'അമ്മ'യുടെ യോഗത്തിലാണ് ഷെയ്ൻ തീരുമാനം അറിയിച്ചത്. വെയിൽ, ഖുർബാനി സിനിമകളുടെ ചിത്രീകരണവും പൂർത്തിയാക്കാൻ തയ്യാറാണെന്ന് ഷെയ്ൻ പറഞ്ഞു. 

കൊച്ചി: നടൻ ഷെയ്ൻ നി​ഗമിന് ഏർപ്പെടുത്തിയ സിനിമാ വിലക്ക് നീങ്ങുന്നു. ഉല്ലാസം സിനിമയുടെ ഡബ്ബിം​ഗ് ഉടൻ പൂർത്തിയാക്കുമെന്ന് ഷെയ്ൻ നി​ഗം പറഞ്ഞു. 'അമ്മ'യുടെ യോഗത്തിലാണ് ഷെയ്ൻ തീരുമാനം അറിയിച്ചത്. വെയിൽ, ഖുർബാനി സിനിമകളുടെ ചിത്രീകരണവും പൂർത്തിയാക്കാൻ തയ്യാറാണെന്ന് ഷെയ്ൻ പറഞ്ഞു. ഇക്കാര്യങ്ങൾ അമ്മ ഭാരവാഹികൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിക്കും. പ്രശ്നങ്ങളെല്ലാം തീർന്നുവെന്ന് മോഹൻലാൽ പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഉല്ലാസം സിനിമയുടെ ഡബ്ബിം​ഗ് നടത്താതിരിക്കുകയും വെയിൽ, കുർബാനി സിനിമകളുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് നിർമ്മാതാക്കളുടെ സംഘടന ഷെയ്ന് വിലക്കേർപ്പെടുത്തിയത്. സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയും, ഫെഫ്കയും അടക്കമുള്ള സംഘടനകൾ പ്രശ്നം ത്തുതീർപ്പാക്കാൻ ഇടപെടുകയും ചെയ്തു. ഇതിനിടെ ഷെയ്ൻ നിർമ്മാതാക്കളെ മനോരോ​ഗികൾ എന്ന തരത്തിൽ വിശേഷിപ്പിച്ചത് പ്രശ്നം കൂടുതൽ വഷളാക്കുകയും ചെയ്തിരുന്നു. ഉല്ലാസം സിനിമയുടെ ഡബ്ബിങ് തീർക്കാൻ ഷെയ്‍നിന് നിർമ്മാതാക്കൾ നൽകിയ സമയ പരിധി ഈ മാസം ആറിന് അവസാനിച്ചിരുന്നു. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യം ഷെയ്ൻ തള്ളുകയും ചെയ്തിരുന്നു. 

Read Also: 'പ്രതിഫലം സംബന്ധിച്ച് ഷെയ്ന്‍ കള്ളം പ്രചരിപ്പിക്കുന്നു'; യഥാര്‍ത്ഥ രേഖകള്‍ കൈയ്യിലുണ്ടെന്ന് നിര്‍മ്മാതാക്കള്‍