ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും. 

ർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷെയ്ൻ നി​ഗം നായകനായി എത്തുന്ന പുതിയ ചിത്രം 'ഖുർബാനി'യുടെ ടീസർ എത്തി. റൊമാന്റിക് ചിത്രമാകും ഇതെന്നാണ് ടീസർ നൽകുന്ന സൂചന. നവാഗതനായ ജിയോ വി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും. 

ആര്‍ഷ ബൈജു ആണ് നായികയായി എത്തുന്നത്. വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈർ ആണ് നിർമാണം. ചാരുഹാസൻ, സൗബിൻ ഷാഹിർ, ഹരിശ്രീ അശോകൻ, ജോയ് മാത്യു, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, ഹരീഷ് കണാരൻ, സുനിൽ സുഖദ, മൻരാജ്, രാജേഷ് ശർമ്മ, ജെയിംസ് ഏലിയ, അജി, കോട്ടയം പ്രദീപ്, സതി പ്രേംജി,
നന്ദിനി, നയന, രാഖി തുടങ്ങി വൻതാരനിരയും ഖുർബാനിയിൽ അണിനിരക്കുന്നുണ്ട്. 

സുനോജ് വേലായുധൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റര്‍ ജോണ്‍കുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സൈനുദ്ദീന്‍, കല സഹസ് ബാല, വസ്ത്രാലങ്കാരം അക്ഷയ പ്രേംനാഥ്, മേക്കപ്പ് ഷാജി പുൽപ്പള്ളി, പ്രൊഡക്ഷൻ കൺട്രോളർ ഷമീജ് കൊയിലാണ്ടി, സ്റ്റില്‍സ് സൂപ്പര്‍ ഷിബു, ഡിസൈന്‍ ജിസ്സൺ പോള്‍ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

Qurbani | Official Teaser | Shane Nigam | Aarsha Baiju | Geo. V | Maha Subair

നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രമാണ് ആർഡിഎക്സ്. മുൻവിധികളെ മാറ്റി മറിച്ച പ്രകടനമാണ് ബോക്സ് ഓഫീസിൽ അടക്കം ചിത്രം കാഴ്ചവച്ചത്. ഓണം റിലീസ് ആയെത്തിയ ചിത്രത്തിൽ ഷെയ്നിനൊപ്പം ആന്റണി വർ​ഗീസ്, നീരജ് മാധവ് എന്നിവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ആദ്യദിനം മുതല്‍ മികച്ച മൌത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം ബോക്സ് ഓഫീസില്‍ 50 കോടി പിന്നിട്ടുവെന്ന് ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്തിരുന്നു. 

ദുൽഖറിനൊപ്പം റൊമാന്റിക് സിനിമ ചെയ്യണം, ഉണ്ണി മുകുന്ദൻ മലയാളം സൂപ്പർമാൻ: മാളവിക ജയറാം