കൌതുകമുള്ള ഒരു സെല്‍ഫിയുമായി ഷെയ്ൻ നിഗം.

കുറച്ചുദിവസം മലയാള സിനിമാ ലോകം ഷെയ്ൻ നിഗവും വെയില്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ചര്‍ച്ചയിലുമായിരുന്നു. എന്തായാലും ഷെയ്ൻ നിഗം കൌതുകമുള്ള ഒരു സെല്‍ഫി ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ്.

View post on Instagram

വെയില്‍ എന്ന സിനിമയില്‍ ഷെയ്ൻ സഹകരിക്കുന്നില്ലെന്നായിരുന്നു നിര്‍മ്മാതാക്കളുടെ പരാതി. നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് തനിക്ക് എതിരെ വധഭീഷണി മുഴക്കിയെന്നും പറഞ്ഞ് ഷെയ്ൻ നേരത്തെ രംഗത്ത് എത്തിയിരുന്നു. ഏറ്റവും ഒടുവില്‍ ഷെയ്‍ൻ നിഗമിന് വിലക്ക് ഏര്‍പ്പെടുത്തുമെന്നും നിര്‍മ്മാതാക്കളുടെ സംഘടന പറഞ്ഞിരുന്നു. വെയില്‍, കുര്‍ബാനി സിനിമകളുടെ നഷ്‍ടപരിഹാരമായി ഏഴ് കോടി രൂപ ഷെയ്ൻ നിഗം നല്‍കണമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ സംഘടന പറഞ്ഞത്. അതിനിടെ താരസംഘടന ഇടപെട്ട് ഷെയ്ൻ നിഗമിനെതിരെയുളള വിലക്ക് നീക്കാൻ ശ്രമം തുടങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്.