മിമിക്രി താരവും നടനുമായിരുന്ന കലാഭാവൻ അബി വിടവാങ്ങിയിട്ട് രണ്ട് വര്‍ഷം. അബിയുടെ ഓര്‍മ്മകള്‍ മകൻ ഷെയ്ൻ നിഗവും പങ്കുവച്ചു. സാമൂഹ്യമാധ്യമത്തിലൂടെയാണ് പ്രതികരണം. അബിയുമൊത്തുള്ള കുടുംബചിത്രമാണ് ഷെയ്ൻ നിഗം പങ്കുവച്ചത്.

ഇന്ന് വാപ്പച്ചിയുടെ ഓര്‍മ്മദിനമാണ്. നിങ്ങളുടെ പ്രാര്‍ഥനകളില്‍ ഉള്‍പ്പെടുത്തണം- ഷെയ്ൻ  നിഗം എഴുതുന്നു. 2017 നവംബര്‍ 30നായിരുന്നു അബി മരിക്കുന്നത്. രക്തസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചിക്തയില്‍ ആയിരിക്കേയാണ് മരണം.

യുവജനോത്സവത്തിലൂടെയാണ് അബി കലാരംഗത്ത് എത്തുന്നത്. മഹാത്മാ ഗാന്ധി സര്‍വ്വകലാശാല യുവജനോത്സവത്തില്‍ മിമിക്രിക്ക് രണ്ട് വട്ടം ഒന്നാം സ്ഥാനം ലഭിച്ചു. പരസ്യ ചിത്രങ്ങള്‍ക്ക് വേണ്ടി അമിതാഭ് ബച്ചനടക്കമുള്ളവര്‍ക്ക് ശബ്‍ദം നല്‍കിയിരുന്നു.

ആമിനതാത്ത എന്ന കഥാപാത്രത്തിലൂടെയും അബി തിളങ്ങി.

നയം വ്യക്തമാക്കുന്നു എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്.