Asianet News MalayalamAsianet News Malayalam

ഇനി ഷെയ്‍ൻ നിഗത്തിന്റെ തമിഴ് ചിത്രം, നായികയാകുന്നത് തെലുങ്ക് നടി

മദ്രാസ്‍ക്കാരനിലാണ് ഷെയ്‍ൻ നിഗം നായകനാകുന്നത്.

Shane Nigam starrer Tamil film Madraskaaran update out grabs attention hrk
Author
First Published Feb 2, 2024, 8:33 AM IST

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവ താരമാണ് ഷെയ്‍ൻ നിഗം. ഷെയ്‍ൻ നിഗം ഇനി തമിഴ് സിനിമയിലും എത്തും എന്ന ഒരു റിപ്പോര്‍ട്ട് അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. സംവിധാനം വാലി മോഹൻ ദാസാണ്. മദ്രാസ്‍ക്കാരൻ എന്ന പേരിട്ടിരിക്കുന്ന തമിഴ് ചിത്രത്തില്‍ ഷെയ്‍ൻ നിഗത്തിന്റെ നായികയായി എത്തുക തെലുങ്ക് നടി നിഹാരികയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഷെയ്‍ൻ നിഗം നായകനായി മുമ്പെത്തിയ ചിത്രം വേല ആണ്. സംവിധാനം നിര്‍വഹിച്ചത് ശ്യാം ശശിയാണ്. ഛായാഗ്രാഹണം സുരേഷ് രാജനായിരുന്നു നിര്‍വഹിച്ചിരുന്നു. സണ്ണി വെയ്‍നും ഒരു പ്രധാന കഥാപാത്രമായി വേലയിലുണ്ടായിരുന്നു.

മലയാളത്തില്‍ ഷെയ്‍ൻ നിഗത്തിന്റേതായി പ്രദര്‍ശനത്തിനൊരുങ്ങുന്ന ചിത്രം ലിറ്റില്‍ ഹാര്‍ട്‍സും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. എബി തരേസയും ആന്റോ ജോസുമാണ് സംവിധാനം നിര്‍വഹിക്കുന്നത്. ഷെയ്‍ൻ നിഗം നായകനാകുന്ന പുതിയ ചിത്രത്തിലും നായിക മഹിമാ നമ്പ്യാരാണ്. ലിറ്റില്‍ ഹാര്‍ട്‍സ് എന്ന ചിത്രത്തിലേക്ക് ആദ്യം ഒരു തമിഴ് നടിയെയാണ് പരിഗണിച്ചെങ്കിലും പിന്നീട് മഹിമാ നമ്പ്യാര്‍ ആ വേഷത്തിലേക്ക് എത്തുകയായിരുന്നു.

രണ്ടു കുടുംബങ്ങൾക്കിടയിലെ മൂന്നു പ്രണയങ്ങളാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് റിപ്പോര്‍ട്ട്. ഷെയ്‍ൻ നിഗം നായകനാകുന്ന പുതിയ ചിത്രത്തില്‍ രൺജി പണിക്കർ, മാലാ പാർവ്വതി, രമ്യാ സുവി എന്നിവരും  വേഷമിടുന്നു. ഛായാഗ്രഹണം ലൂക്ക് ജോസ് നിര്‍വഹിക്കുന്നു. ഗോപികാ റാണി ക്രിയേറ്റീവ് ഹെഡായ ചിത്രത്തിന്റെ കോസ്റ്റ്യും ഡിസൈൻ അരുൺ മനോഹർ, ഡിസൈൻ എസ്ത്തറ്റിക് കുഞ്ഞമ്മ, കല അരുൺ ജോസ്, ക്രിയേറ്റീവ് ഡയറക്ടർ ദിപിൽ ദേവ്, പ്രൊഡക്ഷൻ ഹെഡ് അനിതാ രാജ് കപിൽ, പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരുമാണ്.

Read More: കേരളത്തില്‍ വിജയ് മൂന്നാമൻ, ആ സൂപ്പര്‍താരം ഒന്നാമൻ, രണ്ടാമൻ സര്‍പ്രൈസ്, രജനികാന്ത് നാലാമത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios