കേരളത്തില്‍ ആറാമതാണ് കമല്‍ഹാസൻ. 

കേരള ബോക്സ് ഓഫീസ് മറുഭാഷാ സിനിമകള്‍ക്ക് ചാകരയാണ്. അന്യ ഭാഷയില്‍ നിന്നെത്തുന്ന മാസ് ചിത്രങ്ങള്‍ കേരളത്തില്‍ വലിയ സ്വീകാര്യത നേടാറുണ്ട്. ഓപ്പണിംഗില്‍ കേരള ബോക്സ് ഓഫീസ് കളക്ഷനില്‍ ഒന്നാമത് വിജയ്‍യുടെ ലിയോയാണ്. കേരളത്തില്‍ നിന്ന് നേടിയ ആകെ കളക്ഷനില്‍ വിജയ് നായകനായ ലിയോ എന്ന വമ്പൻ ഹിറ്റ് മൂന്നാമത് മാത്രമാണ് എന്നതാണ് കൗതുകം.

കേരളം മാത്രമെടുക്കുമ്പോള്‍ മറുഭാഷ സിനിമയുടെ കളക്ഷൻ റെക്കോര്‍ഡില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്ന ലിയോ ആകെ നേടിയിരിക്കുന്നത് 60.05 കോടി രൂപയാണ്. കേരള ബോക്സ് ഓഫീസില്‍ മറുഭാഷ സിനിമകളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് പാൻ ഇന്ത്യൻ സൂപ്പര്‍താരം പ്രഭാസിന്റെ ബാഹുബലി രണ്ട് ആണ്. ബാഹുബലി 2 കേരളത്തില്‍ നിന്ന് 74.50 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നത്. രണ്ടാമതുള്ള കെജിഎഫ് 2 68.50 കോടി രൂപയും കേരള ബോക്സ് ഓഫീസില്‍ നിന്ന് ആകെ നേടിയിട്ടുണ്ട്.

നാലാമത് എത്തിയിരിക്കുന്നത് ജയിലറിലൂടെ രജനികാന്താണ്. ജയിലര്‍ കേരളത്തില്‍ നിന്ന് 57.70 കോടി രൂപയാണ് നേടിയത്. തൊട്ടുപിന്നിലെ സ്ഥാനം നേടിയ അവതാര്‍ ദ വേ ഓഫ് വാട്ടറാണ്. കേരളത്തില്‍ നിന്ന് അവതാര്‍ 40.25 കോടി രൂപ നേടി.

ആറാമതെത്തിയ കമല്‍ഹാസന്റെ വിക്രം 40.10 കോടി രൂപ നേടിയപ്പോള്‍ തൊട്ടുപിന്നിലുള്ള ആര്‍ആര്‍ആര്‍ കേരളത്തില്‍ നിന്നുള്ളത് ആകെ 25.50 കോടി രൂപയാണ്. പൊന്നിയിൻ സെല്‍വൻ ഒന്ന് 24.18 കോടിയുമായി എട്ടാമതാണ്. വിജയ്‍യുടെ ബിഗില്‍ ആകെ 19.50 കോടി രൂപ നേടി കേരളത്തില്‍ ഒമ്പതാമതാണ്. വിക്രമിന്റെ ഐ ആകെ 19.30 കോടി രൂപ നേടി കേരള ബോക്സ് ഓഫീസില്‍ പത്താമതാണ്.

Read More: മമ്മൂട്ടി നായകനായ യാത്ര കണ്ടതിന് ശേഷം തീരുമാനം മാറ്റി, ജീവ ജഗൻമോഹൻ റെഡ്ഡിയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക