Asianet News MalayalamAsianet News Malayalam

'അമ്മ'യുടെ ചിത്രത്തിനു മുന്‍പേ ഷെയ്‍നിനെ നായകനാക്കി രാജീവ് കുമാര്‍

താരസംഘടനയായ 'അമ്മ'യ്ക്കുവേണ്ടി ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ സംവിധായകരില്‍ ഒരാളും ടി കെ രാജീവ് കുമാര്‍ ആണ്

shane nigam to play the lead in tk rajeev kumar new movie
Author
Thiruvananthapuram, First Published Feb 21, 2021, 8:58 PM IST

ടി കെ രാജീവ് കുമാറിന്‍റെ പുതിയ ചിത്രത്തില്‍ ഷെയ്‍ന്‍ നിഗം നായകന്‍. 24 ഫ്രെയിംസിന്‍റെ ബാനറില്‍ സൂരജ് സി കെ, ബിജു സി ജെ,  ബാദുഷ എന്‍ എം എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചന നവാഗതനായ കൃഷ്‍ണദാസ് പങ്കിയാണ്. സുദീപ് ഇളമണ്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ശ്രീകര്‍ പ്രസാദ് ആണ് എഡിറ്റിംഗ്. വിനായക് ശശികുമാര്‍, ബീയാര്‍ പ്രദാസ് എന്നിവരുടെ വരികള്‍ക്ക് രമേശ് നാരായണ്‍ സംഗീതം പകരുന്നു.

നേരത്തെ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്‍ത 'അക്കാമ്മ സ്റ്റാലിനും പത്രോസ് ഗാന്ധിയും' എന്ന ആക്ഷേപഹാസ്യ പരിപാടിയുടെ രചന കൃഷ്‍ണദാസിന്‍റേതായിരുന്നു. രാജീവ് കുമാര്‍ ഒരുക്കിയിട്ടുള്ള ചില സ്റ്റേജ് ഷോകള്‍ക്കു വേണ്ടിയും രചന നിര്‍വ്വഹിച്ചിട്ടുള്ള കൃഷ്‍ണദാസ് ഷാജി കൈലാസിന്‍റെ അസിസ്റ്റന്‍റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. താരനിര്‍ണ്ണയം പൂര്‍ത്തിയായി വരുന്ന ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജീവ് കോവിലകമാണ്. സൗണ്ട് ഡിസൈനർ അജിത് ഏബ്രഹാം. വിഷ്വൽ ഡിസൈനർ മുഹമ്മദ് റാസി. കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ്. മേക്കപ്പ് അമൽ. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ പ്രതാപൻ കല്ലിയൂർ. വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

അതേസമയം താരസംഘടനയായ 'അമ്മ'യ്ക്കുവേണ്ടി ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ സംവിധായകരില്‍ ഒരാളും ടി കെ രാജീവ് കുമാര്‍ ആണ്. ട്വന്‍റി 20 മാതൃകയില്‍ ഒരുക്കുന്ന മള്‍ട്ടിസ്റ്റാര്‍ ക്രൈം ത്രില്ലര്‍ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജീവ് കുമാര്‍ ആണ്. സംവിധാനം പ്രിയദര്‍ശനും രാജീവ് കുമാറും ചേര്‍ന്ന്. അതേസമയം രാജീവ് കുമാറിന്‍റെ കഴിഞ്ഞ ചിത്രം 'കോളാമ്പി' കൊവിഡ് സാഹചര്യത്തില്‍ റിലീസ് നീട്ടിവെക്കപ്പെട്ട ചിത്രമാണ്. ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്ന ചിത്രം ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios