സിനിമാ നിര്‍മ്മാതാക്കളും ഫെഫ്കയും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഉടൻ തന്നെ മറ്റ് സിനിമകളും പൂർത്തിയാക്കുമെന്നാണ് ലഭിക്കുന്ന വിവരം. 

കൊച്ചി: ഷെയ്ന്‍ നിഗം ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നാളെ നടത്തും. സിനിമാ നിര്‍മ്മാതാക്കളും ഫെഫ്കയും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഉടൻ തന്നെ മറ്റ് സിനിമകളും പൂർത്തിയാക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Add Asianetnews as a Preferred SourcegooglePreferred

ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഇന്നലെ അമ്മ യോഗത്തിലാണ് ഷെയ്ന്‍ നിഗം അറിയിച്ചത്. വെയില്‍, ഖുര്‍ബാനി സിനിമകളുടെ ചിത്രീകരണവും പൂര്‍ത്തിയാക്കാന്‍ തയ്യാറാണെന്ന് ഷെയ്ന്‍ യോഗത്തെ രേഖാമൂലം അറിയിച്ചു. പ്രശ്നങ്ങളെല്ലാം അവസാനിച്ചുവെന്നായിരുന്നു ഇന്നലെ മോഹന്‍ ലാല്‍ പ്രതികരിച്ചത്. 

ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നടത്താതിരിക്കുകയും രണ്ടു സിനിമകളുടെ ഷൂട്ടിംഗ് മുടങ്ങുകയും ചെയ്തതോടെയാണ് നിര്‍മ്മാതാക്കളുടെ സംഘടന ഷെയ്ന് വിലക്കേര്‍പ്പെടുത്തിയത്. 

Read Also: 'ഞങ്ങളുടെ മെംബറല്ലേ, കൊച്ചുകുട്ടിയല്ലേ, ഉപേക്ഷിക്കാൻ കഴിയില്ല'; ഷെയ്ൻ വിഷയത്തിൽ അമ്മ, പ്രതികരിച്ച് താരങ്ങളും