പിതാവിന്റെ വേർപാടിന്റെ നടുക്കത്തിലാണ് നടി ശാന്തി കൃഷ്ണ. ഇന്ന് രാവിലെ ബെംഗളൂരുവിലെ ആശുപത്രിയിൽ വച്ചായിരുന്നു ആർ കൃഷ്ണൻ അന്തരിച്ചത്. കിഡ്നി സംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് കൊവിഡ് ബാധിക്കുകയായിരുന്നു.

പിതാവിന് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ട് ശാന്തി കൃഷ്ണ പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ നോവുണർത്തുന്നത്. “ഇനി എപ്പോഴാണ് അപ്പാ എനിക്കിങ്ങനെ ചെയ്യാൻ കഴിയുക. നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു. നിങ്ങൾ പോയെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. ആത്മാവിന് നിത്യശാന്തി നേരുന്നു,” ശാന്തി കൃഷ്ണ കുറിച്ചു. അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു നടിയുടെ കുറിപ്പ്.