അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ് ശരത് അപ്പാനി. നാടകത്തില്‍ നിന്ന് വന്ന് സിനിമയില്‍ തിളങ്ങുന്ന നടൻ. ശരത് അപ്പാനിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ശരത് അപ്പാനിയുടെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ശരത് അപ്പാനി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്ന വിവരം അറിയിക്കുകയാണ് ശരത് അപ്പാനി.
 
എനിക്ക് ലഭിച്ചിട്ടുള്ള പേരുകളില്‍ ഡാഡി എന്നത് ഏറ്റവും ഇഷ്‍ടമാണ്. ഇപ്പോള്‍ രണ്ടാമതും ഒരു കുഞ്ഞ് ജനിക്കാൻ പോകുന്നതില്‍ സന്തോഷമുണ്ട്. എന്റെ മകളായ തിയ്യമ തന്റെ പങ്കാളിയെ സ്വാഗതം ചെയ്യാൻ കാത്തിരിക്കുന്നവെന്ന കാര്യം വാക്കുകളില്‍ പ്രകടിപ്പിക്കാനാകില്ല. ദൈവത്തിന് ഒരുപാട് നന്ദി, ചുറ്റുമുള്ള എല്ലാ നല്ല കാര്യങ്ങള്‍ക്കുമെന്നാണ് ശരത് അപ്പാനി എഴുതിയിരിക്കുന്നത്. ശരത് അപ്പാനി തന്റെ തന്നെ ഫോട്ടോയും ഷെയര്‍ ചെയ്‍തിരിക്കുന്നു. ശരത് അപ്പാനിക്ക് ആദ്യം ജനിച്ചത് മകളാണ്.

യുവ നടൻമാരില്‍ മുൻനിരയിലേക്ക് എത്തുകയാണ് ശരത് അപ്പാനി.

രേഷ്‍മയാണ് ശരത് അപ്പാനിയുടെ ഭാര്യ.