ഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡിന്റെ കിങ്​ ഖാൻ എന്നറിയപ്പെടുന്ന ഷാരൂഖ്​ ഖാന്റെ പിറന്നാൾ. സഹതാരങ്ങളും ആരാധകരും സുഹൃത്തുക്കളും താരത്തിന് സ്നേഹത്തിൽ പൊതിഞ്ഞ ആശംസകൾ നേര്‍ന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുർജ് ഖലീഫയും ഷാരൂഖിന് ആശംസയൊരുക്കി. പലരും വ്യത്യസ്ത രീതിയിലാണ്​ ഇഷ്ടതാരത്തിന്റെ പിറന്നാൾ  ആഷോഷിച്ചത്​.

താരത്തി​ന്റെ പിറന്നാൾ ദിനത്തിൽ 5555 കൊവിഡ്​ കിറ്റുകള്‍​ വിതരണം ചെയ്​തായിരുന്നു ഒരുകൂട്ടം ആരാധകർ ആഘോഷം സംഘടിപ്പിച്ചത്. നാല്​ ലക്ഷത്തിന്​ മുകളിൽ ഫോളോവേഴ്സ് ഉള്ള ഷാരൂഖ് ഖാൻ യൂണിവേഴ്സ് ഫാൻ ക്ലബ്ബായിരുന്നു വ്യത്യസ്ത രീതിയിൽ താരത്തിന്റെ പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്​.   കിറ്റുകളുടെ ചിത്രങ്ങളും ഫാൻസ് ക്ലബ്ബ് ട്വിറ്ററിലിൽ പങ്കുവെച്ചിട്ടുണ്ട്. 

മാസ്​ക്​, സാനിറ്റൈസർ, ഭക്ഷണം എന്നിവയടങ്ങുന്ന കിറ്റുകളായിരുന്നു നൽകിയത്​. ആരാധകരുടെ പ്രവൃത്തിയെ അഭിനന്ദിച്ച്​ നിരവധിയാളുകൾ രം​ഗത്തെത്തുകയും ചെയ്​തു. കൊവിഡ്​ കാലമായതിനാൽ ഇത്തവണ ത്രീഡി വെർച്വൽ പാർട്ടിയാണ്​ ഫാൻസ്​ ഗ്രൂപ്പ്​ ഒരുക്കിയത്​. ആരാധകർക്ക്​ ഗെയിം കളിക്കാനും സെൽഫി എടുക്കാനുമൊക്കെ പാർട്ടിയിൽ അവസരമുണ്ടായിരുന്നു​.