'ജവാൻ' പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന ഒരു ചിത്രമാണ് എന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് ബുക്ക് മൈ ഷോയില്‍.
ഷാരൂഖ് ഖാൻ നായകനാകുന്ന പുതിയ ചിത്രം 'ജവാൻ' ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. അറ്റ്‍ലിയാണ് 'ജവാൻ' സംവിധാനം ചെയ്യുന്നത്. അറ്റ്‍ലിയുടേതാണ് 'ജവാനെ'ന്ന ചിത്രത്തിന്റെ കഥയും. 'ജവാൻ' പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന ഒരു ചിത്രമാണ് എന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് ബുക്ക് മൈ ഷോയില്‍ നിന്ന് ലഭിക്കുന്നത്.
ബുക്ക് മൈ ഷോയില്‍ ഷാരൂഖ് ചിത്രത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നവരുടെ എണ്ണം 2.60000 ആണ്. അറ്റ്‍ലിയും ഷാരൂഖും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് 'ജവാൻ'. ജി കെ വിഷ്‍ണുവാണ് ഷാരൂഖ് ചിത്രത്തിന്റെ ഛായാഗ്രാഹണം. അനിരുദ്ധ് രവിചന്ദറിന്റെ സംഗീത സംവിധാനത്തില്‍ ചിത്രത്തിനായി അരിജിത്ത് സിംഗും ശില്‍പ റാവും ആലപിച്ച ഗാനം അടുത്തിടെ വൻ ഹിറ്റായിരുന്നു.
ഷാരൂഖ് ഖാൻ 'ജവാൻ' എന്ന ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. 'റോ'യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് റിപ്പോര്‍ട്ട്. ഒരു അന്വേഷണോദ്യോഗസ്ഥയായി നയന്‍താര വേഷമിടുന്ന ചിത്രം പ്രദര്‍ശനത്തിനെത്തുക സെപ്‍തംബര്‍ ഏഴിന് ആയിരിക്കും. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് നിര്‍മാണം. വിജയ് സേതുപതിയും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി 'ജവാനി'ലുണ്ട്. നയൻതാര നായികയായിട്ടാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സാന്യ മല്‍ഹോത്ര, പ്രിയാ മണി, സഞ്‍ജീത ഭട്ടാചാര്യ, സുനില്‍ ഗ്രോവര്‍, റിദ്ധി ദോഗ്ര, അമൃത അയ്യര്‍ തുടങ്ങിവരും പ്രധാന വേഷങ്ങളിലെത്തുന്ന 'ജവാൻ' ഷാരൂഖ് ഖാന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ്.
'പഠാൻ' ആണ് ഷാരൂഖ് ഖാന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ദീപിക പദുക്കോൺ ആയിരുന്നു നായിക. ദീപിക പദുക്കോണിന്റെ ബിക്കിനി വിവാദത്തിനിടെ ചിത്രം ബോക്സ് ഓഫീസിൽ ആയിരം കോടിയും പിന്നിട്ട് കുതിച്ചിരുന്നു. ഷാരൂഖ് ഖാന്റേതായി 'ജവാൻ' എന്ന ചിത്രവും വമ്പൻ ഹിറ്റാകും എന്ന പ്രതീക്ഷയിലാണ് എല്ലാവരും.
Read More: 'ഇടികൊണ്ട് പഞ്ചറായാലും സന്തോഷം കണ്ടോ', ഫോട്ടോയുമായി 'ആര്‍ഡിഎക്സി'ലെ 'ഡോണി'
