ഇന്നലെയാണ് തമിഴ്‌നാട് ബിജെപി അംഗങ്ങള്‍ തന്റെ ഫോണ്‍നമ്പര്‍ ലീക്ക് ചെയ്തു എന്ന് സിദ്ധാര്‍ഥ് അറിയിച്ചത്. 

ബിജെപി സൈബര്‍ ആക്രമണം നേരിട്ട നടന്‍ സിദ്ധാര്‍ഥിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. സിനിമയിലെ വില്ലന്‍മാരെക്കാള്‍ സമൂഹത്തിലെ വില്ലന്‍മാര്‍ ഭീകരന്‍മാരാണ്. അതിനെതിരെ പ്രതികരിക്കാന്‍ സിദ്ധാര്‍ഥിനെ പോലുള്ളവർക്ക് മാത്രമെ ധൈര്യമുള്ളൂവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തത്. 

‘എന്തുകൊണ്ടാണ് സിനിമയില്‍ കാണുന്ന നായകന്‍മാര്‍ തീവ്രമായ പ്രൊപ്പഗാണ്ടകള്‍ക്കെതിരെ ശബ്ദമുയര്‍ത്താത്തതെന്ന് നമ്മള്‍ ചിന്തിക്കാറുണ്ട്. നമ്മുടെ സമൂഹത്തിലുള്ള വില്ലന്‍മാര്‍ സിനിമയില്‍ ഉള്ളവരെക്കാള്‍ ഭയാനകമാണ്. അത് ഈ നായകന്‍മാര്‍ക്ക് താങ്ങാനാവില്ല എന്നതാണ് കാരണം. സിദ്ധാര്‍ഥിനെ പോലുള്ളവർക്കെ അതിന് കഴിയൂ’, എന്നാണ് ശശി തരൂർ ട്വീറ്റ് ചെയ്തത്. 

Scroll to load tweet…

ഇന്നലെയാണ് തമിഴ്‌നാട് ബിജെപി അംഗങ്ങള്‍ തന്റെ ഫോണ്‍നമ്പര്‍ ലീക്ക് ചെയ്തു എന്ന് സിദ്ധാര്‍ഥ് അറിയിച്ചത്. ഇതുവരെ 500-ലധികം ഫോണ്‍ കോളുകളാണ് വന്നത്. എല്ലാം വധഭീഷണിയും ബലാംത്സംഗ ഭീഷണിയും അസഭ്യവര്‍ഷവുമായിരുന്നുവെന്നാണ് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തിരുന്നത്. പിന്നാലെ പേർ താരത്തിന് പിന്തുണയുമായി രം​ഗത്തെത്തിയിരുന്നു. 

‘എന്റെ ഫോണ്‍ നമ്പര്‍ തമിഴ്‌നാട് ബിജെപി അംഗങ്ങള്‍ ലീക്ക് ചെയ്തു. 500 അധികം ഫോണ്‍കോളുകളാണ് എനിക്ക് ഇതുവരെ വന്നത്. എല്ലാവരും എനി്ക്കും കുടുംബത്തിനും എതിരെ വധഭീഷണി, റേപ്പ് ഭീഷണി, തെറി വിളി എല്ലാം നടത്തി. എല്ലാ നമ്പറു റെക്കോഡ് ചെയ്തിട്ടുണ്ട്. എല്ലാം ബിജെപി ലിങ്കും, ഡിപിയും ഉള്ളതാണ്. അതെല്ലാം പൊലീസിന് കൈമാറുകയാണ്. ഞാന്‍ ഒരിക്കലും മിണ്ടാതിരിക്കില്ല. ശ്രമിച്ചുകൊണ്ടേ ഇരിക്കും’എന്നായിരുന്നു സിദ്ധാർഥിന്റെ ട്വീറ്റ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona