ചരിത്രപുരുഷൻ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രം സിനിമയാകുകയാണ്.  വാരിയം കുന്നൻ എന്ന സിനിമയില്‍ നായകനാകുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജ് അറിയിച്ചത്. ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാല്‍ ചിത്രം പ്രഖ്യാപിച്ചതോടെ ചില വിവാദങ്ങളും പൃഥ്വിരാജിനടക്കമുള്ളവര്‍ക്ക് എതിരെ സാമൂഹ്യമാധ്യമത്തില്‍ ആക്രമണമുണ്ടായി. സിനിമയുടെ പ്രഖ്യാപനം നടന്ന ദിവസം തന്നെ വിവാദമുണ്ടായി. പൃഥ്വിരാജ് എന്ത് തെറ്റാണ് ചെയ്‍തത് എന്ന് ചോദിച്ച്,  താരത്തെ വിമര്‍ശിച്ചവര്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഷിബു ജി സുശീലൻ.

ഷിബു ജി സുശീലന്റെ ഫേസ്‍ബുക്ക്

പൃഥ്വിരാജ് എന്ത് തെറ്റാണു ചെയ്‍തത് ?

രാജുവിന്റെ അമ്മയെ അധിക്ഷേപിക്കുന്ന രീതിയിൽ പോസ്റ്റ്‌ ഇട്ട സ്ത്രീയോട് ഒരു ചോദ്യം?

നിങ്ങൾക്കും അമ്മയും കുടുബവും ഉള്ളതല്ലേ ?

നിങ്ങൾക്ക് അമ്മയുടെ വില അറിയില്ലെന്ന് ആ പോസ്റ്റ്‌ വായിച്ചപ്പോൾ മനസിലായി .

നിങ്ങൾക്ക് നേരെ ഒരു പുരുഷൻ
ഇത് പോലെ പറഞ്ഞെങ്കിൽ എന്തായിരിക്കും പ്രതികരണം.

സ്ത്രീവിരുദ്ധപരാമർശത്തിന് എപ്പോഴേ കേസ് എടുക്കുമായിരുന്നു.

പ്രതികരിക്കാൻ ഈ നാട്ടിൽ സ്വാതന്ത്ര്യം ഉണ്ട്,
പക്ഷേ ശുദ്ധ തോന്ന്യവാസമാണ് നിങ്ങൾ ഫേസ്ബുക്കിൽ ഇട്ടത്.

സിനിമയിൽ അഭിനയിക്കുക എന്നത് ഒരു നടന്റെ ജോലി ആണ്. അയാൾക്ക്‌ ഇഷ്ട്ടം ഉണ്ടെങ്കിൽ അഭിനയിക്കാം. സിനിമ കാണണോ ,വേണ്ടയോ എന്നത് അവരവരുടെ ഇഷ്‍ടം.

അഭിനയിക്കാൻ പാടില്ല എന്ന് പറയാൻ
ഒരു നിയമവും
ഇന്ത്യയിൽ ഇല്ല.