ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രണ്‍വീര്‍ സിംഗ് ചിത്രം ധുരന്ദര്‍ തിയേറ്ററുകളില്‍ എത്തി. ആദ്യ ദിനം ലഭിച്ച അഭിപ്രായങ്ങള്‍ ഇങ്ങനെ

ബോളിവുഡ് ഈ വര്‍ഷം ഏറ്റവുമധികം കാത്തിരുന്ന ചിത്രങ്ങളിലൊന്നാണ് ധുരന്ദര്‍. ആക്ഷനും വയലന്‍സുമൊക്കെ ചേര്‍ന്ന, പുതുകാലത്തിന് യോജിച്ച ഒരു ഔട്ട് ആന്‍ഡ് ഔട്ട് മാസ് ചിത്രം എന്ന തോന്നലാണ് പ്രീ റിലീസ് പബ്ലിസിറ്റി മെറ്റീരിയലുകളില്‍ നിന്നും പ്രേക്ഷകര്‍ക്ക് ലഭിച്ചത്. വിജയിച്ചാല്‍ രണ്‍വീര്‍ സിംഗിന് കരിയറില്‍ ഏറെ ഗുണകരമായി മാറാവുന്ന ചിത്രം. രണ്‍വീറിനൊപ്പമുള്ള മറ്റഅ കാസ്റ്റിംഗും ഏറെ ശ്രദ്ധേയം. ബഹുഭാഷകളിലെ മറ്റ് പല ശ്രദ്ധേയ ചിത്രങ്ങളും തിയറ്ററുകളിലെത്തിയ ഇന്ന് തന്നെയാണ് ധുരന്ദറും തിയറ്ററുകളില്‍ എത്തിയത്. പ്രീ റിലീസ് പ്രതീക്ഷകള്‍ക്കൊക്കെ ഒപ്പമെത്തിയോ ചിത്രം? ആദ്യ ദിനത്തിലെ പ്രേക്ഷക പ്രതികരണങ്ങള്‍ നോക്കുമ്പോള്‍ അങ്ങനെ എത്തി എന്നാണ് മനസിലാക്കാനാവുന്നത്.

ചിത്രം എന്‍ഗേജിംഗ് ആണെന്നും പേസിംഗില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും എവിടെയാണോ അവസാനിക്കേണ്ടത് ചിത്രം അങ്ങനെ തന്നെ ലാന്‍ഡ് ചെയ്തിട്ടുണ്ടെന്നും വിശാല്‍ എന്ന പ്രേക്ഷകന്‍ എക്സില്‍ കുറിച്ചു. ഗംഭീര പ്രകടനങ്ങള്‍ക്കൊപ്പം ത്രില്ലിംഗ് മൊമെന്‍റുകളും ചിത്രത്തിന്‍റെ ഹൈലൈറ്റ് ആണെന്ന് വിശാല്‍ കുറിക്കുന്നു. ചിത്രത്തിന്‍റെ കഥ അവസാനിപ്പിക്കാന്‍ ഒരു രണ്ടാം ഭാഗം അത്രയും ആവശ്യമാണെന്നും. ബോക്സ് ഓഫീസില്‍ ഈ ചിത്രം സൃഷ്ടിക്കുന്ന സ്ഫോടനം ഒഴിവാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നാണ് റിവ്യൂ ജങ്കി എന്ന എക്സ് അക്കൗണ്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്.

Scroll to load tweet…

രണ്‍വീര്‍ സിംഗിന്‍റെ ഇതുവരെയുള്ള ഏറ്റവും ഗംഭീര പ്രകടനമാണ് ചിത്രത്തിലേതെന്നാണ് ഉപല കെബിആര്‍ എന്ന പ്രേക്ഷകന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അവാര്‍ഡുകള്‍ നേടിയിട്ടുള്ള അദ്ദേഹത്തിന്‍റെ മുന്‍ പ്രകടനങ്ങളൊക്കെ ഇനി മറക്കാമെന്നും. ഈ വര്‍ഷത്തെ ഏറ്റവും മികച്ച സ്പൈ ത്രില്ലറുകളില്‍ ഒന്ന് എന്നാണ് ഡിജിറ്റല്‍ ക്രിയേറ്ററായ മിസ് മാലിനിയുടെ പോസ്റ്റ്. എക്സില്‍ ചിത്രത്തെക്കുറിച്ചുള്ള പോസിറ്റീവ് അഭിപ്രായങ്ങള്‍ ഇതുപോലെ ഒട്ടേറെ വരുന്നുണ്ട്. ചിത്രം പോസിറ്റീവ് അഭിപ്രായം നേടിയതിന് പിന്നാലെ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോമുകളിലൊക്കെ ചിത്രത്തിന്‍റെ ടിക്കറ്റ് വില്‍പ്പന കുതിച്ചുയര്‍ന്നിട്ടുണ്ട്. ബുക്ക് മൈ ഷോയില്‍ നിലവില്‍ ചിത്രം വിറ്റുകൊണ്ടിരിക്കുന്നത് മണിക്കൂറില്‍ 24,000 ല്‍ അധികം ടിക്കറ്റുകളാണ്.

Scroll to load tweet…

ഉറി ദി സര്‍ജിക്കല്‍ സ്ട്രൈക്ക് അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ ആദിത്യ ധര്‍ ആണ് ധുരന്ദറിന്‍റെ സംവിധായകന്‍. സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആര്‍ മാധവന്‍, അര്‍ജുന്‍ രാംപാല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാറ അര്‍ജുന്‍ ആണ് നായിക.

Rahul Mamkootathil | Asianet News Live | Malayalam News Live | Breaking News Live | Kerala News Live