ഹാരാഷ്ട്രയില്‍ കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രോഗികളെ ചികിത്സിക്കാന്‍ നഴ്‌സിന്റെ കുപ്പായമിട്ട ബോളിവുഡ് നടി ശിഖ മൽഹോത്രയുടെ വാർത്തകൾ ഏതാനും മാസങ്ങൾക്ക് മുമ്പ് പുറത്തു വന്നിരുന്നു. ദില്ലി വര്‍ധമാന്‍ മഹാവീര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് നഴ്‌സിം​ഗ് ബിരുദം നേടിയ താരമാണ് ശിഖ. ഇപ്പോഴിതാ തനിക്കും കൊവിഡ് ബാധിച്ചുവെന്ന് ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം. 

ഇൻസ്റ്റാ​ഗ്രാം പോസ്റ്റിലൂടെയാണ് ശിഖ ഇക്കാര്യം അറിയിച്ചത്. കൊവിഡ് പിടിപ്പെട്ടതിൽ തനിക്ക് വിഷമമില്ലെന്നും ഉടൻ രോ​ഗമുക്തയായി തിരിച്ചെത്തുമെന്നും ശിഖ കുറിച്ചു. കൊവിഡ് വാർത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ശിഖയ്ക്ക് ആശംസകളുമായി രം​ഗത്തെത്തിയത്. ശിഖയെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും എല്ലാവരുടെയും പ്രാർത്ഥനകൾ ഒപ്പമുണ്ടെന്നും ആരാധകർ കുറിച്ചു.

Read Also: കൊവിഡ് രോഗികളെ ചികിത്സിക്കണം; നഴ്‌സിന്റെ കുപ്പായമിട്ട് നടി ആശുപത്രിയില്‍

സഞ്ജയ് മിശ്രയുടെ കാഞ്ച്‌ലി ലൈഫ് ഇന്‍ സ്ലൗ എന്ന സിനിമയില്‍ പ്രധാന വേഷം ചെയ്തത് ശിഖ മല്‍ഹോത്രയാണ്. ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ അഞ്ച് വര്‍ഷം നഴ്‌സായി ജോലി ചെയ്തിട്ടുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 

*Tested Positive* #Admitted अभी oxygen की कमी महसूस हो रही है 🥺 पोस्ट उनके लिए जो कहते हैं कोरोना कुछ नहीं 😷 #serving #continuously from past 6 months with all of your best wishes and prayers 👩🏻‍⚕️🇮🇳 आप सभी की दुआएँ ने छ: महिने तक जंग के मैदान में सलामत रखा और मुझे पूरा भरोसा है की अब भी आप सब की दुआओं से ही मैं जल्द स्वस्थ हो जाऊँगी 💝 अभी तक कोई vaccine तैयार नहीं हुई है तो अपना व अपने प्रियजनों का ख़्याल रखें, #socialdistancing का पालन करना, मास्क पहनना, नियमित रूप से हाथ बार बार धोना, sanitiser का इस्तेमाल करना न भूले “याद रहे सबसे ज़रूरी दो गज की दूरी ” 🙏🏻 असीम प्रेम व सम्मान के लिए आभार 🙌🏻💫जय हिंद 🇮🇳 #coronafighternurse #shikhamalhotra #versatile #actress #coronawarriorsindia

A post shared by Shikha Malhotra (@shikhamalhotraofficial) on Oct 8, 2020 at 5:07am PDT