ശില്‍പ ഷെട്ടി ഷെയര്‍ ചെയ്‍ത പുതിയ വീഡിയോയ്‍ക്കെതിരെ രൂക്ഷ വിമര്‍ശനം. 

സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായി ഇടപെടാറുള്ള താരമാണ് ശില്‍പ ഷെട്ടി. ശില്‍പ ഷെട്ടി ഷെയര്‍ ചെയ്യുന്ന ഫോട്ടോകളും വീഡിയോകളുമൊക്കെ സാമൂഹ്യമാധ്യത്തില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ശില്‍പ ഷെട്ടി ഷെയര്‍ ചെയ്‍ത പുതിയൊരു വീഡിയോയാണ് ചര്‍ച്ചയാകുന്നത്.

Add Asianetnews as a Preferred SourcegooglePreferred
View post on Instagram


ശില്‍പ്പ ഷെട്ടി കുടുംബത്തോടൊപ്പം നൃത്തം ചെയ്യുകയാണ്. അതിനിടയില്‍ പാത്രങ്ങള്‍ പൊട്ടിക്കുകയും ചെയ്യുന്നു. ദുബായിയിലെ ഒരു ഹോട്ടലില്‍ നിന്നുള്ളതാണ് വീഡിയോ. അതേസമയം ശില്‍പ ഷെട്ടിയുടെ പ്രവൃത്തിക്കെതിരെ രൂക്ഷമായി വിമര്‍ശനങ്ങളും വരികയാണ്. പരിസ്ഥിതിയെ കുറിച്ച് ചിന്തിക്കാതെയാണ് ശില്‍പ ഷെട്ടിയുടെ പ്രവൃത്തി. ആ പാത്രങ്ങള്‍ ഉണ്ടാക്കിയ ആള്‍ക്കാരുടെ അദ്ധ്വാനത്തെ കുറിച്ച് പോലും ചിന്തിച്ചില്ലല്ലോ എന്നും വിമര്‍ശകര്‍ ചോദിക്കുന്നു. നിരുത്തരവാദിത്തപരമായ പ്രവൃത്തിയാണ്. ഇത്തരം ഒരു വീഡിയോ പോസ്റ്റ് ചെയ്‍തതിനെതിരെയുള്ള വിമര്‍ശനങ്ങള്‍ നിരവധിയാണ്.