Asianet News MalayalamAsianet News Malayalam

രാജ് കുന്ദ്രയുമായി വിവാഹമോചനത്തിന് ശില്‍പ ഷെട്ടി?

ഈ വര്‍ഷം ഫെബ്രുവരിയിലാണ് അശ്ലീല ചിത്ര നിര്‍മ്മാണത്തില്‍ രാജ് കുന്ദ്രയ്ക്കെതിരെ പൊലീസ് കേസ് ഫയല്‍ ചെയ്‍തത്. ജൂലൈയില്‍ അറസ്റ്റും നടന്നു

shilpa shetty planning to get seperated from raj kundra
Author
Thiruvananthapuram, First Published Sep 1, 2021, 1:48 PM IST

അശ്ലീലചിത്ര നിര്‍മ്മാണക്കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് രാജ് കുന്ദ്രയില്‍ നിന്ന് ബോളിവുഡ് താരം ശില്‍പ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ശില്‍പയുടെ സുഹൃത്തുക്കളെ ഉദ്ധരിച്ച് ബോളിവുഡ് ഹംഗാമയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. അനധികൃത മാര്‍ഗങ്ങളിലൂടെ  സമ്പാദിച്ച സ്വത്തില്‍ നിന്ന് കുട്ടികളെ ഒഴിവാക്കിനിര്‍ത്തണമെന്നാണ് ശില്‍പയുടെ ആഗ്രഹമെന്നും സ്വന്തം കാലില്‍ നില്‍ക്കാന്‍ അവര്‍ പ്രാപ്‍തയാണെന്നും പേരു വെളിപ്പെടുത്താത്ത സുഹൃത്ത് പറഞ്ഞതായാണ് ഹംഗാമയുടെ റിപ്പോര്‍ട്ട്.

"രാജ് കുന്ദ്രയുടെ അറസ്റ്റുമായി ബന്ധപ്പെട്ട പ്രശ്‍നങ്ങള്‍ വേഗത്തില്‍ അവസാനിക്കുന്ന ഒന്നല്ല. നേരെമറിച്ച് ഓരോ ആഴ്ച പിന്നിടുമ്പോഴും അവ കൂടിക്കൂടി വരികയുമാണ്. അശ്ലീലചിത്ര നിര്‍മ്മാണത്തിലെ രാജ് കുന്ദ്രയുടെ പങ്കിനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ ശില്‍പയെ ഞെട്ടിച്ചു. അധാര്‍മ്മിക രീതികളില്‍ സമ്പാദിക്കുന്ന ധനത്തില്‍ നിന്നാണ് തനിക്ക് വില പിടിച്ച സമ്മാനങ്ങള്‍ ലഭിച്ചിരുന്നതെന്ന് ശില്‍പയ്ക്ക് അറിയില്ലായിരുന്നു", ശില്‍പ ഷെട്ടിയുടെ സുഹൃത്ത് പറയുന്നു.

"കുന്ദ്രയുടെ സ്വത്ത് വേണ്ട എന്നതാണ് ശില്‍പയുടെ നിലപാട് എന്നാണ് ഞങ്ങള്‍ അറിഞ്ഞത്. റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവ് ആയി പോകുന്നതിലൂടെ നല്ല വരുമാനം നേടുന്നുണ്ട് ശില്‍പ. ഹംഗാമ 2നു ശേഷം സിനിമകളിലും സജീവമാകാനാണ് അവളുടെ തീരുമാനം. രാജ് കുന്ദ്ര ദീര്‍ഘകാലം അകത്തായാലും ഇപ്പോഴത്തെ ജീവിതനിലവാരം തുടരാന്‍ ശില്‍പയ്ക്ക് ബുദ്ധിമുട്ടുണ്ടാവില്ല", ശില്‍പ ഷെട്ടിയുടെ സുഹൃത്ത് പറയുന്നു.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് അശ്ലീല ചിത്ര നിര്‍മ്മാണത്തില്‍ രാജ് കുന്ദ്രയ്ക്കെതിരെ പൊലീസ് കേസ് ഫയല്‍ ചെയ്‍തത്. ജൂലൈയില്‍ അറസ്റ്റും സംഭവിച്ചു. അശ്ലീലചിത്രങ്ങള്‍ നിര്‍മ്മിച്ചതിനും അവ മൊബൈല്‍ ആപ്പുകള്‍ വഴി പ്രചരിപ്പിച്ചതിനുമാണ് കേസ്. കേസിലെ പ്രധാന പ്രതി രാജ് കുന്ദ്രയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios