ജിമ്മില്‍ നിന്നുള്ള ശില്‍പ്പയുടെ വര്‍ക്കൗട്ടിന്‍റെ വീഡിയോയാണ് ഇപ്പോള്‍ വൈറല്‍. 

മുംബൈ: ശരീരത്തെ സുന്ദരമായി കൊണ്ടുനടക്കാന്‍ ആഗ്രഹിക്കുന്നവരാണ് താരങ്ങളില്‍ ഭൂരിഭാഗവും. അക്കൂട്ടത്തില്‍ ഉള്ള ആളാണ് ബോളിവുഡിന്‍റെ സ്വന്തം ശില്‍പ്പ ഷെട്ടിയും. മടികൂടാതെ സ്ഥിരമായി ജിമ്മില്‍ പോവാറുള്ള ആളാണ് ശില്‍പ്പ. ജിമ്മില്‍ നിന്നുള്ള ശില്‍പ്പയുടെ വര്‍ക്കൗട്ടിന്‍റെ വീഡിയോയാണ് ഇപ്പോള്‍ വൈറല്‍. 

മകനെ മടിയിലിരുത്തിയാണ് ശില്‍പ്പ വര്‍ക്കൗട്ട് ചെയ്യുന്നത്. കുട്ടികളെ പ്രത്യേകിച്ചും ആണ്‍കുട്ടികളെ കൈകാര്യം ചെയ്യാന്‍ നല്ല ശക്തിയും മസിലും വേണം. എല്ലാ അമ്മമാര്‍ക്കും ഇത് മനസിലാകും. എന്നാല്‍ ഓരോ നിമിഷവും ആസ്വദിക്കുന്നു എന്ന് പറഞ്ഞാണ് ശില്‍പ്പ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

View post on Instagram