മത്സരം നിറഞ്ഞ റിലീസ് ആഴ്ചയായിരുന്നിട്ടും മികച്ച മൗത്ത് പബ്ലിസിറ്റിയിലൂടെ 'മീശ' പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു.

യൂണിക്കോൺ മൂവീസിൻ്റെ ബാനറിൽ എംസി എഴുത്തും സംവിധാനവും നിർവഹിച്ച "മീശ" തിയറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി ചിത്രം ഹിറ്റ് ലിസ്റ്റിലേക്ക് കുതിക്കുകയാണ്. വെള്ളിയാഴ്ച്ച കൊച്ചി ഫോറം മോളിൽ വെച്ച് നടന്ന സ്പെഷ്യൽ പ്രീമിയറിൽ ചിത്രത്തിൻ്റെ അഭിനേതാക്കളും അണിയറ പ്രവർത്തകരും നിർമാതാക്കളും പങ്കെടുത്തു.

മത്സരം നിറഞ്ഞ റിലീസ് ആഴ്ചയായിരുന്നിട്ടും മികച്ച മൗത്ത് പബ്ലിസിറ്റിയിലൂടെ 'മീശ' പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു. സൗഹൃദത്തിന്റെ കഥ പറയുന്ന ഈ ത്രില്ലർ ചിത്രം പ്രേക്ഷകരെ ഏറെ ആകർഷിക്കുകയാണ്. ദിവസങ്ങൾ കഴിയുന്തോറും തിയേറ്ററുകളിലെ തിരക്ക് വർദ്ധിച്ചുകൊണ്ടിരിക്കുന്നു. കൊച്ചിയിലെ ലുലു മാൾ, ഒബറോൺ മാൾ എന്നിവിടങ്ങളിലെ ഹൗസ്ഫുൾ ആയി ഓടുന്ന തീയേറ്ററുകളിൽ അണിയറപ്രവർത്തകരും അഭിനേതാക്കളും നേരിട്ടെത്തി മീശ പ്രേക്ഷകരുമായി സംവദിച്ചു. ഇതിന് പ്രേക്ഷകരോട് നന്ദി അറിയിച്ച അണിയറപ്രവർത്തകർ, സിനിമയ്ക്ക് ലഭിക്കുന്ന മികച്ച പ്രതികരണത്തിൽ സന്തോഷം പ്രകടിപ്പിച്ചു.

വികൃതിക്ക് ശേഷം എം സി സംവിധാനം ചെയ്ത ചിത്രത്തിൽ തമിഴ് നടൻ കതിർ, ഹക്കീം, ഉണ്ണി ലാലു, ഷൈൻ ടോം ചാക്കോ , സുധി കോപ്പ, ശ്രീകാന്ത് മുരളി, ജിയോ ബേബി, ഹസ്‌ലീ, നിതിൻ രാജ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. മികച്ച പ്രതികരണത്തോടെ മുന്നേറുന്ന ചിത്രത്തിന് ഇനിയും പ്രേക്ഷകരുടെ പിന്തുണ ലഭിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുരേഷ് രാജനും, എഡിറ്റിംഗ് മനോജുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ‘മീശ’യുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സൂരജ് എസ് കുറുപ്പാണ്. ‘സരിഗമ മലയാള’ത്തിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്. കലാസംവിധാനം മകേഷ് മോഹനനും, സ്റ്റിൽ ഫോട്ടോഗ്രഫി ബിജിത്ത് ധർമ്മടവുമാണ്. സണ്ണി തഴുത്തലയാണ് ലൈൻ പ്രൊഡ്യൂസർ. മേക്കപ്പ് ജിതേഷ് പൊയ്യയും, വസ്ത്രാലങ്കാരം കൈകാര്യം ചെയ്തിരിക്കുന്നത് സമീറ സനീഷുമാണ്. സൗണ്ട് ഡിസൈനർ അരുൺ രാമ വർമ്മ. കളറിസ്റ്റ് ജയദേവ് തിരുവൈപതി, ഡിഐ ചെയ്തിരിക്കുന്നത് പോയറ്റിക്ക്, വിഎഫ്എക്സ് കൈകാര്യം ചെയ്തിരിക്കുന്നത് ഐവിഎഫ്എക്സ്. പബ്ലിസിറ്റി ഡിസൈനുകൾ തോട്ട് സ്റ്റേഷനും റോക്സ്സ്റ്റാറും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്, പ്രൊമോ ഡിസൈനുകൾ ചെയ്തിരിക്കുന്നത് ഇല്ലുമിനാർട്ടിസ്റ്റ്. പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി മേനോൻ. സീഡ് മാർക്കറ്റിംഗ് കൈകാര്യം ചെയ്യുന്നത് ഇൻവെർട്ടഡ് സ്റ്റുഡിയോസ്. മാർക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ).

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്