Asianet News MalayalamAsianet News Malayalam

'അവള്‍ക്കെന്നെ പ്രാണനാ, പക്ഷേ നായരാ' ട്രെയിലര്‍ പുറത്ത്, മഹാറാണി ചിരിപ്പിക്കും

മഹാറാണി രസകരമായ ഒരു ചിത്രമായിരിക്കുമെന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്.

 

Shine Tom Chackos Maharani trailer out hrk
Author
First Published Nov 17, 2023, 2:02 PM IST

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന പുതിയ ചിത്രമാണ് മഹാറാണി. സംവിധാനം ജി മാര്‍ത്താണ്ഡനാണ് നിര്‍വഹിക്കുന്നത്. ഷൈന്‍ ടോം ചാക്കോയും റോഷൻ മാത്യുവും പ്രധാന വേഷത്തിലെത്തുന്നു. മഹാറാണി എന്ന രസകരമായ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടതാണ് പുതിയ റിപ്പോര്‍ട്ട്.

ഹരിശ്രീ അശോകൻ, ജോണി ആന്റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ, രഘുനാഥ് പാലേരി, ഗൗരി ഗോപകുമാർ, നിഷ സാരംഗ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. മഹാറാണിയുടെ പ്രമോഷണല്‍ മെറ്റീരിയലുകളും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മഹാറാണിയുടെ ഛായാഗ്രാഹണം ലോകനാഥൻ ആണ്. മഹാറാണിക്കായി ഗോവിന്ദ് വസന്തയുടെ സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ മുരുകൻ കാട്ടാക്കടയും അൻവർ അലിയും രാജീവ്‌ ആലുങ്കലും വരികള്‍ എഴുതിയിരിക്കുന്നു.

സുജിത് ബാലനാണ് മഹാറാണി നിര്‍മിക്കുന്നത്. മഹാറാണി എസ് ബി ഫിലിംസിന്റെ ബാനറിലാണ് മഹാറാണിയുടെ നിര്‍മാണം. എൻ എം ബാദുഷയാണ് സഹനിർമാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ  സിൽക്കി സുജിത്.

മഹാറാണി നവംബര്‍ 24ന് പ്രദര്‍ശനത്തിനെത്തും. കല സുജിത് രാഘവാണ്. മേക്കപ്പ് ജിത്തു പയ്യന്നൂർ ആണ്. ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, മനോജ്‌ പന്തയിൽ. സൗണ്ട് മിക്സിങ് എം ആർ രാജകൃഷ്‍ണൻ, അസോസിയേറ്റ് ഡയറക്ടര്‍ സാജു പൊറ്റയിൽക്കട, റോഷൻ അറക്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മാനേജർ ഹിരൺ മോഹൻ, ഫിനാൻസ് കൺട്രോളർ റോബിൻ അഗസ്റ്റിൻ, സ്റ്റില്‍സ് അജി മസ്‍കറ്റ്, പിആർഒ പി ശിവപ്രസാദ്, ആതിരാ ദില്‍ജിത്ത്, സ്റ്റിൽസ് അജി മസ്‍കറ്റ്, ഡിസൈൻ ആനന്ദ് രാജേന്ദ്രൻ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സിനിമാ പ്രാന്തന്‍ എന്നിവരുമാണ്.

Read More: വീണ്ടും തമിഴില്‍, ജയം രവി ചിത്രത്തില്‍ തിളങ്ങാൻ അനുപമ പരമേശ്വരൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios