സാമൂഹ്യ മാധ്യമങ്ങളിലെ അക്കൗണ്ട് ഹാക്ക് ചെയ്‍തെന്ന് ഹാക്ക് ചെയ്‍തെന്ന് നടി ശോഭന. ഇതുസംബന്ധിച്ച് മറ്റൊരു അക്കൗണ്ടിലൂടെ ശോഭന തന്നെയാണ് അറിയിച്ചിരിക്കുന്നത്.

ശോഭനയുടെ ഫേസ്‍ബുക്ക് പേജില്‍ ചില പോസ്റ്റുകള്‍ വന്നിട്ടുണ്ട്. ശോഭനയുമായി ബന്ധമില്ലാത്ത പോസ്റ്റുകളാണ് ഉള്ളത്. തന്റെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ശോഭന പറയുന്നു. പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും അക്കൗണ്ട് വീണ്ടെടുത്താല്‍ അറിയിക്കുമെന്നും ശോഭന പറയുന്നു. നിരവധി ആരാധകരാണ് കമനറുകളുമായും രംഗത്ത് എത്തിയിരിക്കുന്നത്.