ആഖ്യാനത്തിലെ പുതുമകൊണ്ട് ഹ്രസ്വ ചിത്രം കില്ലര്‍ പ്ലാന്‍റ് ശ്രദ്ധേയമാകുന്നു

കൊച്ചി: 'അവസാന പഫ് എപ്പോളാണെന്ന് നമുക്ക് അറിയില്ല, വൈകുന്നതിന് മുമ്പ് പുകയില ഉപയോഗം നിര്‍ത്തു'. ആഖ്യാനത്തിലെ പുതുമകൊണ്ട് ശ്രദ്ധേയമായ 'കില്ലര്‍ പ്ലാന്‍റ്' എന്ന ഹ്രസ്വ ചിത്രത്തിന്‍റെ തലക്കെട്ടാണ് മേല്‍പ്പറഞ്ഞ വരികള്‍. പുകയില വിരുദ്ധ ദിനത്തില്‍ പുറത്തിറങ്ങിയ ചിത്രം കാലിക പ്രസക്തമായ സന്ദേശം കൊണ്ട് ഇതിനോടകം ചര്‍ച്ചയായിരിക്കുകയാണ്.

ഒരുകൂട്ടം ഐടി പ്രൊഫഷണലുകളാണ് കില്ലര്‍ പ്ലാന്‍റിന്‍റെ ക്യാമറക്ക് മുമ്പിലും പിമ്പിലും. പരസ്യ കമ്പിനി കോളാബി മീഡിയയാണ് ഹ്രസ്വ ചിത്രം പുറത്തിറക്കിയത്. നിരവധി പേരാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.