Asianet News MalayalamAsianet News Malayalam

ബോ​ളി​വു​ഡ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ശ്രാ​വ​ണ്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

മാ​ഹി​മി​ലെ എ​സ്എ​ൽ റ​ഹേ​ജ ആ​ശു​പ​ത്രി​യി​ലാ​ണ് ശ്രാ​വ​ണ്‍ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. മ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ സ​ഞ്ജീ​വ് റാ​ത്തോ​ഡാ​ണ് മ​ര​ണ​വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ച​ത്. പി​താ​വി​ന്‍റെ ആ​ത്മാ​വി​ന് വേ​ണ്ടി പ്രാ​ർ​ഥി​ക്ക​ണ​മെ​ന്ന് സ​ഞ്ജീ​വ് ട്വി​റ്റ​റി​ൽ കു​റി​ച്ചു.
 

Shravan Rathod Of Music Composer Duo Nadeem Shravan Dies Of COVID 19
Author
Mumbai, First Published Apr 23, 2021, 6:35 AM IST

മും​ബൈ: ബോ​ളി​വു​ഡ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ശ്രാ​വ​ണ്‍ റാ​ത്തോ​ഡ്(66) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ മും​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി 10.15നായിരുന്നു അന്ത്യം. 

മാ​ഹി​മി​ലെ എ​സ്എ​ൽ റ​ഹേ​ജ ആ​ശു​പ​ത്രി​യി​ലാ​ണ് ശ്രാ​വ​ണ്‍ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. മ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ സ​ഞ്ജീ​വ് റാ​ത്തോ​ഡാ​ണ് മ​ര​ണ​വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ച​ത്. പി​താ​വി​ന്‍റെ ആ​ത്മാ​വി​ന് വേ​ണ്ടി പ്രാ​ർ​ഥി​ക്ക​ണ​മെ​ന്ന് സ​ഞ്ജീ​വ് ട്വി​റ്റ​റി​ൽ കു​റി​ച്ചു.

നദീം അക്തര്‍ സയ്ഫിയുമായി ചേര്‍ന്നാണ് ശ്രാവണ്‍ റാത്തോഡ് സിനിമകള്‍ക്ക് സംഗീതം നല്‍കിയത്. 1990 കള്‍ മുതല്‍ 2005 വരെ ഈ കൂട്ട്കെട്ട് അനവധി ഹിറ്റുകള്‍ ബോളിവുഡില്‍ നല്‍കി. ആഷിഖി, സാജന്‍, ഫൂല്‍ ഓര്‍ ഖാണ്ഡ, ബര്‍സാത്ത്, രാജ ഹിന്ദുസ്ഥാനി, റാസ് എന്നിങ്ങനെ ഒട്ടനവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് നദീം ശ്രാവണ്‍ കൂട്ട് കെട്ട് ഈണങ്ങളൊരുക്കി. 

ടീ സീരിസ് ഉടമ ഗുല്‍ഷന്‍റെ കൊലപാതകത്തെ തുടര്‍ന്ന് ഇവര്‍ക്കും മുംബൈ അധോലോകത്തിന്റെ ഭീഷണിയുണ്ടായിരുന്നു. 2005ലെ ബേഫവയായിരുന്നു ഈ കൂട്ട്കെട്ടിന്‍റെ അവസാന ചിത്രം. ശ്രവണിന്‍റെ മക്കള്‍ സഞ്ജയ് ദര്‍ശന്‍ എന്നിവരും സംഗീത സംവിധായകരാണ്.

Follow Us:
Download App:
  • android
  • ios