ധനുഷ്  നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് അസുരൻ. വെങ്കടേഷ് നായകനായി ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുകയാണ്. വെട്രിമാരനായിരുന്നു തമിഴ് ചിത്രം സംവിധാനം ചെയ്‍തത്. ഇപ്പോഴിതാ തെലുങ്ക് ചിത്രത്തിലെ നായകിയെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത.

ശ്രിയ  ശരണായിരിക്കും തെലുങ്ക് റീമേക്കില്‍ നായികയാകുക എന്നതാണ് റിപ്പോര്‍ട്ട്. മഞ്ജു വാര്യര്‍ അഭിനയിച്ച പച്ചൈമ്മാള്‍ എന്ന കഥാപാത്രമായിട്ടാണ് ശ്രിയ ശരണ്‍ തെലുങ്കില്‍ എത്തുക. മഞ്ജു വാര്യര്‍ക്ക് പച്ചൈമ്മാള്‍ എന്ന കഥാപാത്രം വലിയ പ്രശംസ നേടിക്കൊടുത്തിരുന്നു.  തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ 'വെക്കൈ' എന്ന നോവലാണ് സിനിമയ്ക്ക് ആധാരമായത്. തെലുങ്കില്‍ അസുരൻ സംവിധആനം ചെയ്യുന്നത് ഓംകാര്‍ ആണ്.