ശ്രിയ ശരണ്‍ ചിത്രം 'ഗമനം' സുജന റാവുവാണ് സംവിധാനം ചെയ്യുന്നത്.


ശ്രിയ ശരണ്‍ (Shriya Saran) അഭിനയിക്കുന്ന ചിത്രമാണ് 'ഗമനം'. ശ്രിയ ശരണിന്റെ തിരിച്ചുവരവ് ആയിരിക്കും ചിത്രമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 'ഗമനം' എന്ന ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സുജന റാവുവിന്റെ സംവിധാനത്തിലുള്ള ചിത്രമായ 'ഗമനം' 10ന് റിലീസ് ചെയ്യാനിരിക്കെ എല്ലാവരോടും നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ശ്രിയ ശരണ്‍.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'ഗമനം' എന്ന ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ വളരെ ഭാഗ്യവതിയാണ്, സ്‍നേഹം, വിശ്വാസം, പ്രത്യാശ, ധൈര്യം എന്നിവയെ കുറിച്ചാണ് 'ഗമനം' പറയുന്നത്. ഇത് നമുക്കെല്ലാവര്‍ക്കുമുള്ളതാണ്. നമ്മള്‍ നമ്മളില്‍ നിന്ന് അതൊക്കെ കണ്ടെത്തണം. 'ഗമനം' എന്ന ചിത്രം കാണൂവെന്നാണ് ശ്രിയ ശരണ്‍ പറയുന്നത്.

രമേഷ് കരുടൂരി, വെങ്കി, പുഷാദപു, ജ്ഞാന ശേഖര്‍ വി എസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായിട്ടാണ് ഗമനം എത്തുന്നത്. ഇളയരാജ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. 'ഗമനം' എന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് എഡിറ്റിംഗ് രാമകൃഷ്‍ണ അറമാണ്.

ശ്രിയ ശരണ്‍ ചിത്രം 'ഗമനം' യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കിയാണ് എടുത്തിരിക്കുന്നത്. ശ്രിയ ശരണ്‍ ഒരു ചിത്രത്തില്‍ കുറെക്കാലത്തിന് ശേഷമാണ് നായികയായി അഭിനയിക്കുന്നത്. നിത്യ മേനെൻ ഒരു അതിഥി കഥാപാത്രമായും ഗമനത്തില്‍ എത്തുന്നുണ്ട്. ശൈലപുത്രി ദേവി എന്ന കഥാപാത്രമായാണ് നിത്യ മേനെൻ എത്തുന്നത്.