ശ്രുതി ഹാസൻ സിനിമയില്‍ കുറച്ച് നാള്‍ ഇടവേളയെടുത്തിരുന്നു. ഇപ്പോഴിതാ വലിയൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. തെലുങ്ക് സിനിമയിലാണ് ശ്രുതി ഹാസൻ അഭിനയിക്കുന്നത്. രവി തേജയുടെ നായികയായിട്ടാണ് ശ്രുതി ഹാസൻ തിരിച്ചുവരവിന് ഒരുങ്ങുന്നത്.

ഗോപിചന്ദ് മലിനേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രവി തേജ ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറായിട്ടാണ് അഭിനയിക്കുന്നത്.  ഒരു ആക്ഷൻ ത്രില്ലറായിരിക്കും ചിത്രം. രവി തേജയുടെ അറുപത്തിയാറാമത് ചിത്രമാണ് ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ ഉടൻ പ്രഖ്യാപിക്കും. രവി തേജയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റൊരുക്കാൻ തന്നെയാകും ഗോപിചന്ദ് മലിനേനിയുടെ ശ്രമം.