ശ്രുതി ഹാസൻ, 1995ലെ തന്റെ ഫോട്ടോയാണ് ഷെയര്‍ ചെയ്‍തിരിക്കുന്നത്.

തെന്നിന്ത്യയില്‍ ശ്രദ്ധേയയായ കഥാപാത്രങ്ങള്‍ ചെയ്‍ത് ആരാധകരെ സ്വന്തമാക്കിയ താരമാണ് ശ്രുതി ഹാസൻ. ഗായികയെന്ന നിലയിലും ശ്രുതി ഹാസൻ ശ്രദ്ധേയയാണ്. ശ്രുതി ഹാസന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ശ്രുതി ഹാസൻ പങ്കുവെച്ച പഴയ ഫോട്ടോ ആണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. 1995ലെ ഫോട്ടോയാണ് എന്നാണ് ശ്രുതി ഹാസൻ പറയുന്നത്.

ഇപ്പോള്‍ താരങ്ങളും സാധാരണക്കാരും ഒക്കെ ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നയാളാണ്. താൻ 1995ല്‍ തന്നെ ടാറ്റൂ ചെയ്‍തിട്ടുണ്ടെന്ന് പറഞ്ഞാണ് ശ്രുതി ഹാസൻ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ശ്രുതി ഹാസന്റെ മുഖത്ത് എന്തോ അടയാളമാണ് കാണാൻ സാധിക്കുന്നത്. കമല്‍ഹാസന്റെ മകളായ ശ്രുതി ഹാസൻ ക്വാറന്റൈനിലാണ് എന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു.