ശ്രീധരന് കുറച്ചു കൂടെ കാത്തിരിക്കാമായിരുന്നു, ഇപ്പോൾ പ്രായം 88 ആയതല്ലേയുള്ളു എന്ന് താരം പരിഹാസ രൂപേണ കുറിച്ചു. 

ന്‍ജിനീയറിങ് വിദഗ്ധന്‍ ഇ ശ്രീധരന്റെ ബിജെപി പ്രവേശനത്തിൽ പ്രതികരണവുമായി നടൻ സിദ്ധാർഥ്. താൻ ഇ ശ്രീധരന്റെ വലിയ ആരാധകൻ ആണെന്നും അദ്ദേഹം ബിജെപിയിൽ ചേർന്നത് അല്പം നേരത്തെ ആയി പോയെന്നും സിദ്ധാർഥ് ട്വീറ്റ് ചെയ്തു. അദ്ദേഹത്തതിന് കുറച്ചു കൂടെ കാത്തിരിക്കാമായിരുന്നു, ഇപ്പോൾ പ്രായം 88 ആയതല്ലേയുള്ളു എന്ന് താരം പരിഹാസ രൂപേണ കുറിച്ചു. 

‘ഇ ശ്രീധരൻ സാറിന്റെയും ഒരു ടെക്‌നോക്രാറ്റ് എന്ന നിലയ്ക്ക് രാജ്യത്തിന് അദ്ദേഹം നൽകിയ സേവനങ്ങളുടെയും വലിയ ആരാധകനാണ് ഞാൻ. ബിജെപിയിൽ ചേരാനും മുഖ്യമന്ത്രിയാകാനുമുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തിൽ അതിയായ സന്തോഷം. അദ്ദേഹത്തിന്റെ ഈ തീരുമാനം അല്പം നേരത്തെയാക്കി പോയോ എന്നൊരു സംശയം. ഒരു 10-15 വർഷം കൂടെ കാത്തിരിക്കാമായിരുന്നു. അദ്ദേഹത്തിന് 88 വയസായതല്ലേയുള്ളു‘ എന്നായിരുന്നു സിദ്ധാർഥിന്റെ ട്വീറ്റ്. 

Scroll to load tweet…