ഒട്ടേറെ കഥാപാത്രങ്ങളിലൂടെ വിസ്‍യമിപ്പിച്ച നടനാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ ഭാവാഭിനയം മാത്രമല്ല സംഭാഷണ മികവും എപ്പോഴും ശ്രദ്ധപിടിച്ചു പറ്റാറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ സംഭാഷണ മികവിനെ കുറിച്ചാണ് സംവിധായകൻ സിദ്ദിഖും പറയുന്നത്. ഷൂട്ടിംഗ് സമയത്തേക്കാളും ചിലപ്പോള്‍ ഡബ്ബിംഗ് വേളകളില്‍ കൂടുതല്‍ മികവ് മമ്മൂട്ടി പ്രകടിപ്പിക്കാറുണ്ടെന്ന് സിദ്ദിഖ് പറയുന്നു.

ശബ്‍ദ നിയന്ത്രണത്തിന്റെ കാര്യത്തില്‍ മമ്മൂട്ടിക്ക് പ്രത്യേക കഴിവുണ്ട്. ചിലര്‍ ഷൂട്ടിംഗ് സമയത്ത് കാണിക്കുന്ന മികവ് ഡബ്ബിംഗ് വേളകളില്‍ എടുക്കാറില്ല. എന്നാല്‍ മമ്മൂട്ടിക്ക് അക്കാര്യത്തില്‍ വ്യത്യസ്‍തനാണ്. ഷൂട്ടിംഗ് സമയത്തെക്കാളും ചിലപ്പോള്‍ ഡബ്ബിംഗ് സമയത്തും മികവ് പ്രകടിപ്പിക്കും. അത് ഒരു അത്ഭുതമായി തോന്നാറുണ്ട്- സിദ്ദിഖ് പറയുന്നു.