ചിത്രം ജനുവരി 31ന് തിയറ്ററുകളിൽ എത്തും. 

ഭ്രമയുഗം, സൂക്ഷ്മദർശിനി എന്നീ ഹിറ്റ്‌ ചിത്രങ്ങൾക്ക് ശേഷം സി​ദ്ധാർത്ഥ് ഭരതൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'പറന്ന് പറന്ന് പറന്ന് ചെല്ലാന്‍' എന്ന സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. സിദ്ധാർത്ഥിനൊപ്പം ഉണ്ണി ലാലുവും ഒന്നിക്കുന്ന ചിത്രം ഒരു ത്രില്ലറാണെന്ന് ഉറപ്പിക്കുന്നതാണ് ട്രെയിലർ. ജിഷ്ണു ഹരീന്ദ്രയാണ് സംവിധാനം. ചിത്രം ജനുവരി 31ന് തിയറ്ററുകളിൽ എത്തും. 

പറന്ന് പറന്ന് പറന്ന് ചെല്ലാമിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിഷ്ണുരാജ്. ഛായാഗ്രഹണം മധു അമ്പാട്ട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രകാശ് ടി ബാലകൃഷ്ണൻ, എഡിറ്റർ സി ആർ ശ്രീജിത്ത്‌. വിജയരാഘവൻ, സജിൻ ചെറുകയിൽ, സമൃദ്ധി താര, ശ്രീജ ദാസ്, ശ്രീനാഥ് ബാബു, ദാസൻ കൊങ്ങാട്, രതീഷ് കുമാർ രാജൻ, കലാഭവൻ ജോഷി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

സിനിമയുടെ കഥ നടക്കുന്നത് ഒരു പാലക്കാടൻ ഗ്രാമത്തിലാണ്. ഒരു വീട്ടിൽ പൂജ നടക്കുന്ന ദിവസം അവിടുത്തെ കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടുന്നു. ഇതേ ദിവസം തന്നെ ആ വീട്ടിൽ അപ്രതീക്ഷിതമായി നടക്കുന്ന സംഭവ വികാസങ്ങളെ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹാസ്യത്തിന്റെ മേമ്പടിയോടുകൂടി ഒരുങ്ങുന്ന ഒരു ഫാമിലി ഡ്രാമ ചിത്രം കൂടിയാണിത്. 

ഞെട്ടിപ്പിച്ച '1000 ബേബീസി'ന് ശേഷം കോമഡി സീരീസ്; 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍' സ്ട്രീമിംഗ് ഉടൻ

Parannu Parannu Parannu Chellan | Trailer | Jishnu Harindra | Madhu Ambat | J M Infotainment

ചിത്രത്തിന്റെ സംഗീതം ജോയ് ജിനിത്, രാംനാഥ് എന്നിവർ ചേർന്നൊരുക്കുന്നു. ദിൻനാഥ് പുത്തഞ്ചേരി, ദീപക് റാം, അരുൺ പ്രതാപ് എന്നിവരുടേതാണ് വരികൾ. ബിജി എം ജോയ് ജിനിത്, അഡീഷണൽ സിനിമാറ്റോഗ്രഫി ദർശൻ എം അമ്പാട്ട്, കൊ എഡിറ്റർ ശ്രീനാഥ് എസ്, ആർട്ട്‌ ദുന്തു രഞ്ജീവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു ചന്ദ്രൻ, ഡിജിറ്റൽ കോൺടെന്റ് മാനേജർ ആരോക്സ് സ്റ്റുഡിയോസ്, പ്രൊഡക്ഷൻ കൺട്രോളർ മനോജ്‌ പൂങ്കുന്നം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രകാശ് ടി ബാലകൃഷ്ണൻ, സൗണ്ട് ഡിസൈൻ ഷെഫിൻ മായൻ, കോസ്റ്റ്യൂം ഡിസൈനർ ഗായത്രി കിഷോർ, സരിത മാധവൻ, മേക്കപ്പ് സജി കാട്ടാക്കട, സ്റ്റിൽ ഫോട്ടോഗ്രഫി അമീർ മാംഗോ, പി ആർ ഒ മഞ്ജു ഗോപിനാഥ് തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..