മലയാളത്തില്‍ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് സിജു വില്‍സണ്‍. സിജു ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.

ഇതിഹാസ സംവിധായകൻ പത്മരാജനെ പോലെ തോന്നിപ്പിക്കുന്ന ഒരു ഫോട്ടോയാണ് സിജു വില്‍സണ്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഞാൻ കാണുന്നത് പത്മരാജൻ സാറിനെയോ എന്നാണ് അശ്വിൻ കുമാര്‍ ഫോട്ടോയ്‍ക്ക് കമന്റ് ചെയ്‍തിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റ് ചെയ്‍തിരിക്കുന്നത്. ഞാൻ ഗന്ധര്‍വൻ എന്ന അടിക്കുറിപ്പോടെയാണ് സിജു ചിത്രം ഷെയര്‍ ചെയ്‍തിരിക്കുന്നത്. എന്തായാലും ആരാധകര്‍ ഫോട്ടോ ഏറ്റെടുത്തു.  മുകേഷ് മുരളീധരനാണ് ഫോട്ടോ എടുത്തിരിക്കുന്നത്.