Asianet News MalayalamAsianet News Malayalam

ദീപാവലിക്ക് തിയറ്ററുകളില്‍ രജനിക്കൊപ്പം ചിമ്പുവും; 'മാനാട്' റിലീസ് പ്രഖ്യാപിച്ചു

2018ല്‍ പ്രഖ്യാപിച്ച്, പിന്നീട് അനിശ്ചിതമായി വൈകിപ്പോയ പ്രോജക്ട് 

silambarasan starring maanaau to be released on deepavali with rajinikanth starring annaatthe
Author
Thiruvananthapuram, First Published Sep 11, 2021, 12:34 PM IST

ചിലമ്പരശനെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം 'മാനാട്' ദീപാവലിക്ക് തിയറ്ററുകളില്‍ എത്തും. ചിത്രത്തിന്‍റെ ഒരു പ്രധാന അപ്‍ഡേറ്റ് ഇന്ന് രാവിലെ എത്തുമെന്ന് അണിയറക്കാര്‍ അറിയിച്ചിരുന്നു. രജനീകാന്ത് നായകനാവുന്ന സിരുത്തൈ ശിവ ചിത്രം 'അണ്ണാത്തെ'യും ദീപാവലി റിലീസ് ആണ്. 

'അബ്‍ദുള്‍ ഖാലിഖ്' എന്നാണ് മാനാടില്‍ ചിമ്പു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. 2018ല്‍ പ്രഖ്യാപിച്ച്, പിന്നീട് അനിശ്ചിതമായി വൈകിപ്പോയ പ്രോജക്ട് ആണ് മാനാട്. ചിമ്പുവിനും നിര്‍മ്മാതാവ് സുരേഷ് കാമാക്ഷിക്കുമിടയിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് ചിത്രം വൈകാന്‍ പ്രധാന കാരണമായത്. ചിമ്പുവും വെങ്കട് പ്രഭുവും ആദ്യമായി ഒരുമിക്കുന്ന ചിത്രവുമാണ് ഇത്. 

കല്യാണി പ്രിയദര്‍ശന്‍ ആണ് നായിക. ഭാരതിരാജ, എസ് ജെ സൂര്യ, കരുണാകരന്‍, പ്രേംജി അമരന്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം. ഗൗതം വസുദേവ് മേനോന്‍റെ 'വെന്ത് തനിന്തത് കാട്', ഒബേലി എന്‍ കൃഷ്‍ണയുടെ പത്തു തല എന്നിവയാണ് ചിമ്പുവിന് ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ള മറ്റു സിനിമകള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios