ഉടന്‍ തന്നെ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തില്‍ വിജയ് സേതുപതി അതിഥി കഥാപാത്രമായി എത്തുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ചെന്നൈ: ഗോകുല്‍ സംവിധാനം ചെയ്യുന്ന 'കൊറോണ കുമാര്‍' എന്ന ചിത്രത്തിലെ ടൈറ്റില്‍ റോളില്‍ സിലമ്പരസൻ അഭിനയിക്കും. 2020 ല്‍ തന്നെ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിലെ ടൈറ്റില്‍ റോള്‍ ഇതുവരെ പ്രഖ്യാപിച്ചിരുന്നില്ല. ഉടന്‍ തന്നെ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തില്‍ വിജയ് സേതുപതി അതിഥി കഥാപാത്രമായി എത്തുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ വെങ്കിട്പ്രഭുവിന്‍റെ മാനാട് എന്ന ചിത്രം പൂര്‍ത്തീകരിച്ചിരിക്കുകയാണ് സിലമ്പരസൻ. വരുന്ന മാസം ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നാണ് വിവരം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona