ഭര്‍ത്താവായ ഹണി സിങ് തന്നെ ശാരീരികമായും മാനസികമായും ഏറെക്കാലമായി ഉപദ്രവിക്കുകയാണെന്ന് ശാലിനി തല്‍വാര്‍ പരാതിയില്‍ ആരോപിച്ചു. 20 കോടി രൂപ നഷ്ടപരിഹാരവും ശാലിനി തല്‍വാര്‍ ആവശ്യപ്പെട്ടു. 

ദില്ലി: ബോളിവുഡ് റാപ്പര്‍ യോ യാ ഹണി സിങ്ങിനെതിരെ ഭാര്യ ഗാര്‍ഹികപീഡന പരാതി നല്‍കി. ദില്ലി തീസ് ഹസാരി കോടതിയിലാണ് ഭാര്യ ശാലിനി തല്‍വാര്‍ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം പരാതി നല്‍കിയത്. ഭര്‍ത്താവായ ഹണി സിങ് തന്നെ ശാരീരികമായും മാനസികമായും ഏറെക്കാലമായി ഉപദ്രവിക്കുകയാണെന്ന് ശാലിനി തല്‍വാര്‍ പരാതിയില്‍ ആരോപിച്ചു. 20 കോടി രൂപ നഷ്ടപരിഹാരവും ശാലിനി തല്‍വാര്‍ ആവശ്യപ്പെട്ടു. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഓഗസ്റ്റ് 28നകം മറുപടി നല്‍കാന്‍ ഹണി സിങ്ങിനോട് കോടതി ആവശ്യപ്പെട്ടു. ഹണി സിങ്ങിനെതിരെ ഗുരുതര ആരോപണമാണ് ശാലിനി ഉന്നയിച്ചത്. പ്രതിമാസം 4 കോടി വരുമാനമുള്ള ഹണി സിങ് മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും നിരവധി സ്ത്രീകളുമായി ശാരീരിക ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ആരോപിച്ചു.

Scroll to load tweet…

പല സമയങ്ങളിലും ഇയാള്‍ മാനസിക വിഭ്രാന്തിയുള്ള പോലെയാണ് പെരുമാറിയത്. പഞ്ചാബി നടിയോട് ഭര്‍ത്താവിന് ബന്ധമുണ്ടായിരുന്നെന്നും ശാലിനി പരാതിയില്‍ പറഞ്ഞു. അതേസമയം, വാര്‍ത്തയോട് ഹണി സിങ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona