നെടുമങ്ങാട്ട് ഒന്നര വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവം കേരളത്തിൽ വ്യാപകമായ ഞെട്ടലും രോഷവും സൃഷ്ടിച്ചു. ഗായിക കെ.എസ്. ചിത്രയടക്കമുള്ളവർ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുകയും മനുഷ്യസമൂഹം സ്വയം നവീകരിക്കപ്പെടേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് പറയുകയും ചെയ്തു.
കേരളക്കരയെ ഒന്നാകെ ഞെട്ടിച്ച സംഭവമാണ് നെടുമങ്ങട്ടെ ഒന്നര വയസുള്ള ആൺകുഞ്ഞിന്റെ കൊലപാതകം. പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം 91 മുറിവുകളാണ് കുഞ്ഞിന്റെ ദേഹത്ത് ഉണ്ടായത്. സംഭവത്തിൽ രോക്ഷം പ്രകടിപ്പിച്ച് നിരവധി പേരാണ് ഓരോ ദിവസവും രംഗത്ത് എത്തുന്നത്. പ്രത്യേകിച്ച് അമ്മമാർ. കുറ്റവാളികൾക്ക് തക്കതായ ശിക്ഷകൽ തന്നെ ലഭിക്കണമെന്നും ഇവർ ഒരേസ്വരത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഇപ്പോഴിതാ സംഭവത്തിന്റെ വേദന പങ്കുവച്ചിരിക്കുകയാണ് കെ എസ് ചിത്ര.
മനസ്സ് അസ്വസ്ഥമാക്കുന്നുവെന്നും ഭയം തോന്നുന്നുവെന്നും പറഞ്ഞ ചിത്ര, ഇത്തരം ക്രൂര സംഭവങ്ങൾ ഇനിയുണ്ടാവതിരിക്കട്ടെയെന്നും പറഞ്ഞു. മനുഷ്യസമൂഹം സ്വയം നവീകരിക്കപ്പെടട്ടെ എന്നും കെ എസ് ചിത്ര പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ചിത്രയുടെ പ്രതികരണം.
'കേവലം ഒന്നര വയസ്സു മാത്രം പ്രായമുള്ള അർഷിദ് മോൻ്റെ വിയോഗ വാർത്ത ഉള്ളുലയ്ക്കുന്നു. മനസ്സ് അസ്വസ്ഥമാക്കുന്നു. ഭയം തോന്നുന്നു. ഇത്തരം ക്രൂര സംഭവങ്ങൾ ഇനിയുണ്ടാവതിരിക്കട്ടെ, മനുഷ്യസമൂഹം സ്വയം നവീകരിക്കപ്പെടട്ടെ. പ്രാർത്ഥനകൾ മാത്രം!', എന്നായിരുന്നു കെഎസ് ചിത്രയുടെ വാക്കുകൾ. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്.
'ഓർക്കുംന്തോറും ചങ്ക് പെടയുന്നു. ഇതുപോലെ എന്നല്ല. കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നവർ സമൂഹത്തിൽ ഉണ്ടെങ്കിൽ ജനകീയ കോടതി അവർക്കുള്ള ശിക്ഷ നടപ്പാക്കണം. എല്ലാവരും ജാഗരൂകരാക്കുക', എന്നാണ് ഒരാൾ കമന്റിൽ കുറിക്കുന്നത്. 'കുട്ടിയുടെ ഈ മുഖം മായുന്നില്ല മനസ്സിൽ നിന്ന്. എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസിലാക്കാനുള്ള പ്രായം ആ പിഞ്ചോമനക്കില്ല. കരയാൻ അല്ലേ അതിനറിയൂ. എങ്ങനെ ആണോ ഇവനൊക്കെ ഇത് തോന്നുന്നത്. മനുഷ്യത്വം എന്ന വാക്കിനർത്ഥം ഇവനൊക്കെ മറക്കുന്നു', എന്ന് മറ്റൊരാളും കുറിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള നിരവധി കമന്റുകൾ ചിത്രയുടെ പോസ്റ്റിന് താഴെ വരുന്നുണ്ട്.



