രജനികാന്തും നയൻതാരയും ഒന്നിച്ചുള്ള ഫോട്ടോയാണ് പുറത്തുവിട്ടിരിക്കുന്നത്.

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അണ്ണാത്തെ. സിരുത്തൈ ശിവയുടെ (Siruthai Siva) സംവിധാനത്തിലുള്ള ചിത്രത്തില്‍ രജനികാന്ത് (Rajinikanth) നായകനാകുന്നുവെന്നത് തന്നെ കാത്തിരിപ്പിന് കാരണം. അണ്ണാത്തെ എന്ന രജനി ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ അണ്ണാത്തെ എന്ന ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ ആണ് ചര്‍ച്ചയാകുന്നത്.

Scroll to load tweet…

അണ്ണാത്തെ എന്ന പുതിയ ചിത്രത്തിന്റെ രണ്ടാമത്തെ ഗാനത്തിന്റെ റിലീസ് തിയ്യതി അറിയിച്ചുകൊണ്ടാണ് പോസ്റ്റര്‍. നാളെ ആറു മണിക്കാണ് ചിത്രത്തിന് വേണ്ടി സിദ് ശ്രീറാം പാടിയ ഗാനം പുറത്തുവിടുക. എസ് പി ബാലസുബ്രഹ്‍മണ്യമാണ് ചിത്രത്തിലെ ആദ്യ ഗാനം പാടിയത്. അണ്ണാത്തെ എന്ന രജനി ചിത്രത്തിന് അതേപേരില്‍ തുടങ്ങുന്ന പാട്ട് എസ് പി ബാലസുബ്രഹ്‍മണ്യം പാടിയപ്പോള്‍ അത് വൻ ഹിറ്റാകുകയും ചെയ്‍തു.

സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

അണ്ണാത്തെ എന്ന രജനി ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡി ഇമ്മൻ ആണ്. വിവേക ആണ് ഗാനരചന. വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹകൻ. നയൻതാര നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ സൂരി, മീന, ഖുശ്‍ബു, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ എത്തുന്നുണ്ട്.