തൊട്ടതെല്ലാം ഹിറ്റാക്കുന്ന നടനാണ് ധനുഷ്. ഗൌതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ യെന്നൈ നോക്കി പായും തോട്ടയും പ്രേക്ഷക ഇഷ്‍ടം സ്വന്തമാക്കി. ധനുഷിന്റെ സിനിമകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ധനുഷിന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

സണ്‍ പിക്ചേഴ്സ് ആണ് ധനുഷിന്റെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്.  ചിത്രം ആരായിരിക്കും സംവിധാനം ചെയ്യുക എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. പ്രമേയവും പുറത്തുവിട്ടിട്ടില്ല. സിരുത്തൈ ശിവ, സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രവും നിര്‍മ്മിക്കുന്നത് സണ്‍ പിക്ചേഴ്‍സ് ആണ്.