സിരുത്തൈ ശിവയുടെ സംവിധാനത്തിലുള്ള രജനികാന്ത് ചിത്രം അണ്ണാത്തെയുടെ ടീസര്‍.

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അണ്ണാത്തെ (Annathe). സിരുത്തൈ ശിവയുടെ (Siruthai Siva) സംവിധാനത്തിലുള്ള ചിത്രത്തില്‍ രജനികാന്ത് (Rajinikanth) നായകനാകുമ്പോള്‍ വൻ ഹിറ്റില്‍ കുറവൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. അണ്ണാത്തെയിലേതായി പുറത്തുവന്ന എല്ലാ ഫോട്ടോകളും ഓണ്‍ലൈനില്‍ തരംഗവുമായിരുന്നു. ഇപോഴിതാ ഉത്സവത്തിമിര്‍പ്പിലുള്ള രജനി ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നു.

YouTube video player

രജനികാന്ത് ആരാധകരെ തൃപ്‍തിപ്പെടുത്തുന്നതായിരിക്കും ചിത്രമെന്നു തന്നെയാണ് ടീസര്‍ കാണുമ്പോള്‍ മനസിലാകുന്നത്. ഒരു മാസ് കുടുംബ ചിത്രമായിട്ടു തന്നെയാണ് സിരുത്തൈ ശിവ അണ്ണാത്തെ എത്തിക്കുന്നത്. എസ് പി ബാലസുബ്രഹ്‍മണ്യമാണ് ചിത്രത്തിലെ ആദ്യ ഗാനം ആലപിച്ചത്. ഇതിഹാസ ഗായകൻ രജനി ചിത്രത്തിന് വേണ്ടി ആലപിച്ച ഗാനം വൻ ഹിറ്റാകുകയും ചെയ്‍തു. 

സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡി ഇമ്മൻ ആണ്. വിവേക ആണ് ഗാനരചന. വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹകൻ. നയൻതാര നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ സൂരി, മീന, ഖുശ്‍ബു, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ എത്തുന്നുണ്ട്. രജനികാന്തും സിരുത്തൈ ശിവയും ഒന്നിക്കുമ്പോള്‍ മാസാകും എന്ന പ്രതീക്ഷപോലെ തന്നെയാണ് ടീസര്‍. ഏറെകാലത്തിനു ശേഷം രജനി ചിത്രം റിലീസ് ചെയ്യുന്നതിനായി കാത്തിരിക്കുകയുമാണ് ആരാധകര്‍.