ആരാധകരെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് സിരുത്തൈ ശിവ- രജനികാന്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്നത്. സിനിമ പ്രഖ്യാപിച്ചതുമുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായി. ഇപ്പോഴിതാ സിനിമയുടെ ടൈറ്റില്‍ മോഷൻ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നേരത്തെ വാര്‍ത്തകള്‍ വന്നപോലെ തന്നെ അണ്ണാത്തെ എന്നാണ് സിനിമയുടെ പേര്.

ഒരു ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥയാകും രജനികാന്ത് ചിത്രത്തിനായി സിരുത്തൈ ശിവ സ്വീകരിച്ചിരിക്കുന്നത് എന്നാണ് വാര്‍ത്ത. ആരാധകര്‍ കാണാൻ ആഗ്രഹിക്കുന്ന തരത്തില്‍ പ്രസരിപ്പോടെയാകും രജനികാന്ത് സിനിമയിലുണ്ടാകുക. മീന, ഖുശ്‍ബു തുടങ്ങി ഒട്ടേറെ താരങ്ങളാണ് ചിത്രത്തിലുണ്ടാകുക. നയൻതാരയാണ് നായിക. വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുക. ഡി ഇമ്മൻ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.