രജനികാന്ത് നായകനായി അണ്ണാത്തെയാണ് ഇനി റിലീസ് ചെയ്യാനുള്ളത്.

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്ത് നായകനാകുന്ന അണ്ണാത്തെ. ഹിറ്റ് സംവിധായകൻ സിരുത്തൈ ശിവയുമായി രജനികാന്ത് ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് അണ്ണാത്തെ. കൊവിഡ് കാരണമായിരുന്നു സിനിമയുടെ ചിത്രീകരണം വൈകിയത്. ഇപോഴിതാ തന്റെ ഭാഗത്തിന്റെ ഡബ്ബിംഗ് രജനികാന്ത് ആരംഭിച്ചുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

സിനിമയുടെ ചിത്രീകരണം 90 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. കൊല്‍ക്കത്തയില്‍ പ്ലാന്‍ ചെയ്തിരുന്ന ചിത്രീകരണം കോവിഡ് കാരണം ചെന്നൈയിലേക്ക് മാറ്റിയിരുന്നു. അണ്ണാത്തെ ഈ വര്‍ഷം ദീപാവലിക്ക് റിലീസ് ചെയ്യാനുള്ള ആലോചന. നയൻതാരയാണ് സിനിമയിലെ നായിക.

സണ്‍ പിക്ചേഴ്‍സ് ആണ് സിനിമ നിര്‍മിക്കുന്നത്.

മീന, ഖുശ്‍ബു, കീര്‍ത്തി സുരേഷ്, സൂരി, പ്രകാശ് രാജ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.