Asianet News MalayalamAsianet News Malayalam

ശിവകാര്‍ത്തികേയന്റെ നായികയായി സായ് പല്ലവി, ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ് പുറത്ത്

ശിവകാര്‍ത്തികേയന്റെ നായികയായി സായ് പല്ലവി.

Sivakarthikeyan Sai Pallavi starrer film SK 21s new update out hrk
Author
First Published Oct 23, 2023, 11:53 AM IST

തമിഴകത്ത് മിനിമം ഗ്യാരണ്ടിയുള്ള ഒരു താരമാണ് ശിവകാര്‍ത്തികേയൻ. അതുകൊണ്ടുതന്നെ ശിവകാര്‍ത്തികേയൻ നായകനാകുന്ന ഓരോ പുതിയ സിനിമയും പ്രഖ്യാപനംതൊട്ടേ ചര്‍ച്ചയാകാറുണ്ട്. എസ്‍കെ 21 അത്തരത്തിലുള്ള ഒന്നാണ്. എസ്‍കെ 21ന്റെ പുതിയ അപ്‍ഡേറ്റാണ് താരത്തിന്റെ ആരാധകരെ ഇപ്പോള്‍ ആവേശത്തിലാക്കുന്നത്.

ശിവകാര്‍ത്തികേയന്റെ എസ്‍കെ 21ന്റെ രണ്ടാം ഷെഡ്യൂള്‍ തുടങ്ങിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ശിവകാര്‍ത്തികേയനും നായിക സായി പല്ലവിയും ചിത്രത്തില്‍ ജോയിൻ ചെയ്‍തിട്ടുണ്ട്. ചെന്നൈയിലാണ് ചിത്രീകരണം നടക്കുന്നത്. ഡിസംബറോടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് തീരുമാനം.

കശ്‍മീരിലെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയാക്കിയതായി സംവിധായകൻ രാജ്‍കുമാര്‍ പെരിയസ്വാമി വ്യക്തമാക്കിയിരുന്നു. എസ്‍കെ 21 ഒരു യുദ്ധ സിനിമ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ശിവകാര്‍ത്തികേയന്റെ വേറിട്ട ലുക്കിലാണ് എത്തുക. കമല്‍ഹാസന്റെ രാജ് കമലാണ് നിര്‍മാണം.

ശിവകാര്‍ത്തികേയൻ നായകനായി 'മാവീരൻ' സിനിമയാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. സംവിധാനം മഡോണി അശ്വിന്റേതായിരുന്നു തിരക്കഥയും മഡോണി അശ്വിന്റേതാണ് . ചിത്രം വൻ വിജയമായി മാറിയിരുന്നു.

'മാവീരൻ' ജൂലൈ 14ന് ആണ് തിയറ്ററുകളില്‍ എത്തിയത്. ചിത്രം ആമസോണ്‍ പ്രൈം വീഡിയോയായിലായിരുന്നു ഒടിടി റിലീസ് ചെയ്‍തത്. ഛായാഗ്രാഹണം നിര്‍വഹിച്ചത് വിധു അയ്യണ്ണ. അദിതി നായികയാകുന്ന മാവീരന്റെ സംഗീത സംവിധായകൻ ഭരത് ശങ്കര്‍ ആയിരുന്നു.

ശിവകാര്‍ത്തികേയൻ നായകനായി വേഷമിടുന്ന മറ്റൊരു ചിത്രം അയലാൻ 2024 പൊങ്കലിന് പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ട്. സംവിധാനം ആര്‍ രവികുമാറാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് നിരവ് ഷായാണ്. സംഗീതം എ ആര്‍ റഹ്‍മാനാണ്.

ഇന്ത്യൻ ക്രിക്കറ്റ് താരമായ നടരാജന്റെ ജീവചരിത്ര സിനിമയില്‍ ശിവകാര്‍ത്തികേയൻ നായകനാകുന്നുവെന്നും അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുനനു. നടരാജൻ തന്നെയാണ് ഒരു മാധ്യമ സംവാദത്തില്‍ ഇക്കാര്യം പറഞ്ഞത്. ശിവകാര്‍ത്തികേയൻ തന്നെ നടരാജന്റെ ജീവചരിത്ര സിനിമ സംവിധാനം ചെയ്‍തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ 2020 ഡിസംബറില്‍ അരങ്ങേറിയ ടി നടരാജൻ തമിഴ്‍നാട് സംസ്ഥാന ക്രിക്കറ്റ് താരമാണ്.

Read More: കേരളത്തിലും കുതിക്കുന്ന ലിയോ, വിജയ് ചിത്രം അമ്പരപ്പിക്കുന്ന നേട്ടത്തില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios