ശിവകാര്‍ത്തികേയൻ നായകനായ പുതിയ ചിത്രത്തിലെ ഗാനം ശ്രദ്ധ നേടുന്നു (Don Song).

ശിവകാര്‍ത്തികേയൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ഡോണ്‍. നവാഗതനായ സിബി ചക്രവര്‍ത്തിയാണ് ചിത്രം സംവിധാനം ചെയ്‍തിരുന്നു. മോശമല്ലാത്ത പ്രതികരണം ചിത്രം തിയറ്ററുകളില്‍ നിന്ന് നേടിയിരുന്നു. ഇപ്പോഴിതാ ഡോണ്‍ ചിത്രത്തിലെ ഒരു ഗാനത്തിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത് (Don Song).

വിഘ്‍നേശ് ശിവൻ ആണ് ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദെര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ആദിത്യ ആര്‍ കെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. കോമഡി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒന്നായിരുന്നു. 

 പ്രിയങ്ക അരുള്‍ മോഹന്‍ ആണ് ചിത്രത്തിലെ നായിക. എസ് ജെ സൂര്യ, സൂരി, സമുദ്രക്കനി, ഗൗതം മേനോന്‍, ശിവാംഗി, ആര്‍ ജെ വിജയ്, മുനീഷ്‍കാന്ത്, ബാല ശരവണന്‍, കാളി വെങ്കട് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുഭാസ്‍കരന്‍ അല്ലിരാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആണ് നിര്‍മാണം.

'സായ് പല്ലവിക്ക് ദേശീയ അവാര്‍ഡ് ലഭിക്കും', 'വിരാട പര്‍വ'ത്തെ പുകഴ്‍ത്തി വെങ്കടേഷ്

സായ് പല്ലവിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് 'വിരാട പര്‍വ'ത്തിലേത് എന്ന് നടൻ വെങ്കടേഷ്. സായ് പല്ലവി ദേശീയ അവാര്‍ഡ് നേടാൻ സാധ്യതയുണ്ടെന്നും വെങ്കടേഷ് പറഞ്ഞു. അഭിനേതാക്കളെല്ലാം മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നുതെന്നും വെങ്കടേഷ് പറഞ്ഞു. 'വിരാട പര്‍വം' എന്ന സിനിമയുടെ പ്രീ റിലീസ് ഈവന്റില്‍ സംസാരിക്കുകയായിരുന്നു വെങ്കടേഷ്.

'വെന്നെല്ല' എന്ന കഥാപാത്രമായാണ് സായ് പല്ലവി അഭിനയിക്കുന്നത്. പൊലീസുകാരനെ പ്രണയിക്കുന്ന നക്സല്‍ ആയിട്ടാണ് സായ് പല്ലവി ചിത്രത്തില്‍ അഭിനയിക്കുന്നത്. റാണ ദഗുബാടി പൊലീസുകാരനായി ചിത്രത്തില്‍ അഭിനയിക്കുന്നു. വേണു ഉഡുഗുളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വേണു ഉഡുഗുള തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ഡി സുരേഷ് ബാബുവും സുധാകര്‍ ചെറുകുറിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീകര്‍ പ്രസാദ് ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. നന്ദിത ദാസ്, പ്രിയാമണി, സറീന വഹാബ്, ഈശ്വരി റാവു, സായ് ചന്ദ്, നിവേദ, നവീൻ ചന്ദ്ര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

വികരബാദ് ഫോറസ്റ്റില്‍ ആയിരുന്നു സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചത്. സുരേഷ് ബൊബ്ബിലി ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഡാനിയും ദിവാകര്‍ മണിയും ചേര്‍ന്നാണ് ഛായാഗ്രാഹണം. സായ് പല്ലവിയുടെ വേറിട്ട കഥാപാത്രമായിരിക്കും ചിത്രത്തില്‍ എന്നതിനാല്‍ താരത്തിന് ഏറെ പ്രതീക്ഷയുള്ളതാണ് വിരാട പര്‍വം.

Read More : എസ്എസ്എല്‍സിയില്‍ മിന്നും വിജയം സ്വന്തമാക്കി ബാലതാരം മീനാക്ഷി