'വിരുമൻ' എന്ന ചിത്രത്തിലൂടെയാണ് ഷങ്കറിന്റെ മകള്‍ അദിതി ആദ്യമായി നായികയായത്.
സമീപകാലത്ത് തിയറ്ററുകളില്‍ എത്തിയ ശിവകാര്‍ത്തികേയൻ ചിത്രങ്ങളെല്ലാം വൻ ഹിറ്റുകളായിരുന്നു. ഏറ്റവും ഒടുവിലായി ശിവകാര്‍ത്തികേയന്റേതായി പുറത്തിറത്തിറങ്ങിയ 'ഡോക്ടറും' 'ഡോണും' 100 കോടിയിലധികം കളക്ഷൻ നേടി. അതുകൊണ്ടുതന്നെ ശിവകാര്‍ത്തികേയന്റെ ഓരോ പുതിയ സിനിമയുടെയും അപ്‍ഡേറ്റിനായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. ശിവകാര്‍ത്തികേയന്റെ 'മാവീരന്റെ' അപ്‍ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
കരിയറിലെ ആദ്യ ചിത്രം തന്നെ ഹിറ്റാക്കിയ അദിതി ശങ്കര്‍ ആണ് 'മാവീരനി'ലെ നായിക. തമിഴകത്തിന്റെ ഹിറ്റ് സംവിധായകൻ ഷങ്കറിന്റെ മകളായ അദിതിയാണ് 'മാവീരനി'ലെയും നായിക. അദിതി 'മാവീരനി'ല്‍ ജോയിൻ ചെയ്‍തിരിക്കുകയാണ് എന്നതാണ് പുതിയ അപ്‍ഡേറ്റ്.. കാര്‍ത്തിയുടെ നായികയായി 'വിരുമൻ' എന്ന ചിത്രത്തിലൂടെയാണ് അദിതി വെള്ളിത്തിരയിലെത്തിയത്.
മഡോണി അശ്വിൻ തന്നെയാണ് 'മാവീരന്റെ' തിരക്കഥ എഴുതുന്നത്. ഒരു മാസ് ചിത്രമായിരിക്കും ഇതെന്നാണ് സൂചന. വിധു അയ്യണ്ണ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഭരത് ശങ്കര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
ശിവകാര്‍ത്തികേയൻ നായകനായ ചിത്രം ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'ഡോണ്‍' ആണ്. സിബി ചക്രവർത്തിയാണ് ചിത്രം സംവിധാനം ചെയ്‍തത്. ശിവകാർത്തികേനും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. എസ് ജെ സൂര്യ, പ്രിയങ്ക, സമുദ്രകനി, സൂരി തുടങ്ങിയവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകൻ ഗൗതം മേനോനും ചിത്രത്തിൽ ഒരു ശ്രദ്ധയമായ വേഷത്തിൽ എത്തി. അനിരുദ്ധാണ് ചിത്രത്തിനായി സംഗീതം നിർവഹിക്കുന്നത്. കെ എം ഭാസ്‍കരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. നഗൂരൻ ശിവകാര്‍ത്തികേയൻ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചു. 'അയലാൻ' എന്ന ചിത്രവും ശിവകാര്‍ത്തികേയന്റേതായി റിലീസ് ചെയ്യാനുണ്ട്. ആര്‍ രവികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സയൻസ് ഫിക്ഷൻ ചിത്രമായിട്ടാണ് 'അയലാൻ' എത്തുക.
ശിവകാര്‍ത്തികേയൻ നായകനാകുന്ന ഒരു ചിത്രം നിര്‍മിക്കുന്നത് കമല്‍ഹാസനാണ്. തമിഴ് ആക്ഷന്‍ ക്രൈം ചിത്രം 'റംഗൂണി'ലൂടെ ശ്രദ്ധ നേടിയ രാജ്‍കുമാര്‍ പെരിയസാമിയാണ് സംവിധാനം. സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യയാണ് സഹനിര്‍മ്മാണം. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിലുള്ള ചിത്രത്തില്‍ എന്നായിരിക്കും ശിവകാര്‍ത്തികേയൻ ജോയിൻ ചെയ്യുക എന്ന് അറിവായിട്ടില്ല. ശിവകാര്‍ത്തികേയകൻ നായകനായി മറ്റൊരു ചിത്രം റിലീസ് പ്രഖ്യാപിച്ചിട്ടുമുണ്ട്. പ്രിൻസാണ് ചിത്രം. കെ വി അനുദീപാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപാവലിക്കാണ് 'പ്രിൻസ്' എന്ന ചിത്രം പ്രദര്‍ശനത്തിന് എത്തുക.
Read More : തിയറ്ററുകളില്‍ അഭിപ്രായം നേടി 'നക്ഷത്തിരം നകര്‍കിരത്', ചിത്രത്തിലെ ദൃശ്യങ്ങള്‍ പുറത്ത്
