ഞായറാഴ്‍ച പരാശക്തി നേടിയതിന്റെ കണക്കുകള്‍.

ഇത്തവണ തമിഴ്‍നാട്ടില്‍ വമ്പൻ ബോക്സ് ഓഫീസ് പോരാട്ടത്തിന് കളമൊരുങ്ങിയതായിരുന്നു. ജനുവരി ഒമ്പതിന് വിജയ്‍യുടെ ജനനായകനെത്തുമ്പോള്‍ 10ന് വിജയ്‍യുടെ പിൻഗാമി എന്ന് വിശേഷിക്കപ്പെടുന്ന ശിവകാര്‍ത്തികേയന്റെ പരാശക്തിയും റിലീസിന് തയ്യാറായി. എന്നാല്‍ സെൻസര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ ജനനായകന്റെ റിലീസ് മാറ്റിവയ്‍ക്കേണ്ടിവന്നു. വിജയ്‍ നായകനായ ജനനായകൻ പിൻമാറിയത് കളക്ഷനില്‍ പരാശക്തിക്ക് നേട്ടമുണ്ടാക്കാനായോ എന്ന് പരിശോധിക്കാം.

തമിഴ്‍നാട്ടില്‍ മാത്രം ആദ്യ ദിനം 12.5 കോടി രൂപയാണ് പരാശക്തിക്ക് നേടാനായത്. രണ്ടാം ദിനമായ ഞായറാഴ്‍ച 10.15 കോടി രൂപയും നേടിയിരിക്കുന്നു. ഇന്ത്യ ഗ്രോസ് 27 കോടി രൂപയാണ്. ആഗോളതലത്തില്‍ പരാശക്തി നേടിയിരിക്കുന്ന്ത് 29.25 കോടി രൂപയാണ്. വിദേശത്ത് നിന്ന് മാത്രം 12.25 കോടി നേടിയെന്നും പ്രമുഖ ട്രേഡിംഗ് അനലിസ്റ്റുകളായ സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

ശിവകാർത്തികേയനും രവി മോഹനും പ്രധാന വേഷത്തിലെത്തുന്ന ‘പരാശക്തി’ യുടെ കേരളാ വിതരണാവകാശം ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസിനാണ്. സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി പീരിയഡ് ഡ്രാമയാണ് ഒരുക്കിയിരിക്കുന്നത്. അഥർവയും ശിവകാർത്തികേയനും സഹോദരന്മാരായാണ് ചിത്രത്തില്‍ എത്തുന്നത്. തെലുങ്ക് താരം ശ്രീലീലയും പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ഒഫീഷ്യൽ ഡിസ്ട്രിബൂഷൻ പാർട്ട്നറായ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.

ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്. സംഗീതസംവിധാനം : ജി.വി. പ്രകാശ്, ഛായാഗ്രഹണം: രവി കെ. ചന്ദ്രൻ, തിരക്കഥ: സുധാ കോങ്കര, അർജുൻ നദേശൻ, ആക്ഷൻ: സുപ്രീം സുന്ദർ എഡിറ്റിംഗ്: സതീഷ് സുരിയ, കലാ സംവിധാനം: എസ്. അണ്ണാദുരൈ, നൃത്തസംവിധാനം: ബ്രിന്ദ, കൃതി മഹേഷ്, അനുഷ വിശ്വനാഥൻസൗണ്ട് ഡിസൈൻ: സുരേൻ ജി. എസ്, അളഗിയകൂത്തൻ, പിആർഒ പ്രതീഷ് ശേഖർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക