ശിവകാര്‍ത്തിയേകൻ നായകനായി പ്രദര്‍ശനത്തിന് ഒരുങ്ങുന്ന സിനിമയാണ് മിസ്റ്റര്‍ ലോക്കല്‍. എം രാജേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്‍തിരുന്നു.  രജനികാന്ത് ചിത്രം മന്നനില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടിട്ടാണ് മിസ്റ്റര്‍ ലോക്കല്‍ ഒരുക്കുന്നത്. 

രജനികാന്ത് നായകനായി 1992ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം വൻ ഹിറ്റായിരുന്നു. വാസുവായിരുന്നു മന്നൻ സംവിധാനം ചെയ്‍തത്. മിസ്റ്റര്‍ ലോക്കലില്‍ നയൻതാരയാണ് നായിക. ദിനേഷ് കൃഷ്‍ണൻ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.