എംജിആര്‍ നായകനായി 1965ല്‍ പ്രദര്‍ശനത്തിന് എത്തിയ ഹിറ്റ് ചിത്രമാണ് എങ്ക വീട്ടു പിള്ളൈ. അതേ പേരില്‍ ശിവകാര്‍ത്തികേയൻ നായകനാകുന്ന സിനിമ വരുന്നു എന്നാണ് പുതിയ വാര്‍ത്ത.

പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ശിവകാര്‍ത്തികേയൻ പുതിയതായി നായകനാകുന്നത്. ചിത്രത്തിന്റെ പേര് എങ്ക വീട്ടു പിള്ളൈ എന്നാണ് റിപ്പോര്‍ട്ട്. ഒരു കുടുംബചിത്രമായിരിക്കും ഇത്. ഐശ്വര്യ രാജേഷ്, അനു, നട്‍രാജ്, ആര്‍ സുരേഷ് തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. നിരവ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. റുബെൻ ആണ് എഡിറ്റര്‍. ഡി ഇമ്മൻ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ശിവകാര്‍ത്തികേയൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം മിസ്റ്റര്‍ ലോക്കല്‍ ആണ്.