സ്മൃതിയുടെ പിതാവിന്റെ ആരോഗ്യപ്രശ്നമാണ് വിവാഹം മാറ്റിവെക്കാൻ ഔദ്യോഗിക കാരണമായി അറിയിച്ചതെങ്കിലും, പലാഷിനെതിരെ ആരോപണവുമായി മേരി ഡി കോസ്റ്റ എന്ന യുവതി രംഗത്തെത്തിയിരുന്നു ഇപ്പോഴിതാ സംഭവത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് മേരി ഡി കോസ്റ്റ

ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെയും സംഗീത സംവിധായകൻ പലാഷ് മുച്ചലിൻെറയും വിവാഹാം മാറ്റിവച്ചതിന് പിന്നാലെ വലിയ ചർച്ചകളും മറ്റുമാണ് സോഷ്യൽ മീഡിയയിൽ നടന്നുകൊണ്ടിരിക്കുന്നത്. വിവാഹ ദിവസം സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ദാനക്ക് ഹൃദയാഘാതമുണ്ടാവുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കൊണ്ടുമാണ് വിവാഹം തല്‍ക്കാലത്തേക്ക് മാറ്റി വെക്കുന്നത് എന്നായിരുന്നു ഇരുവരുടെയും കുടുംബാംഗങ്ങൾ വ്യക്തമാക്കിയത്. തുടർന്ന് ശാരീരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് പലാഷ് മുച്ചലിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

എന്നാൽ ഇതിന് പിന്നാലെ പലാഷിന്റെ വഴിവിട്ട ബന്ധങ്ങളാണ് വിവാഹം മാറ്റിവെക്കാൻ കാരണമായതെന്ന തരത്തിൽ ചില സ്ക്രീൻഷോട്ടുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മേരി ഡി കോസ്റ്റയെന്ന യുവതിയാണ് പലാഷുമായി നടത്തിയ വാട്സ് ആപ്പ് ചാറ്റിന്‍റെ സ്ക്രീന്‍ ഷോട്ടുകൾ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. യുവതിയെ പൂളില്‍ ഒരുമിച്ച് നീന്താന്‍ ക്ഷണിക്കുന്നതും സ്മൃതിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള

ചോദ്യങ്ങളും പലാഷിന്‍റെ മറുപടികളും മറ്റുമാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കപെട്ട സ്ക്രീൻഷോട്ടുകളിൽ ഉണ്ടായിരുന്നത്. ഇപ്പോഴിതാ പുറത്തുവിട്ട ചാറ്റുകളിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് മേരി ഡി കോസ്റ്റ

പലാഷുമായി ഒരു മാസം മാത്രമാണ് തനിക്ക് ബന്ധമുണ്ടായിരുന്നതെന്നും, അത് ചാറ്റുകളിലൂടെ മാത്രമായിരുന്നുന്നും നേരിട്ട് അദ്ദേഹവുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും മേരി ഡി കോസ്റ്റ വ്യക്തമാക്കുന്നു. ചാറ്റിന്റെ സ്ക്രീൻഷോട്ട് ഈ അവസരത്തിൽ പുറത്തുവിടാനുണ്ടായ കാരണവും മേരി ഡി കോസ്റ്റ പറയുന്നുണ്ട്.

'ഞാൻ യഥാർത്ഥത്തിൽ ജൂലൈയിൽ അദ്ദേഹത്തെ തുറന്നുകാട്ടിയിരുന്നു'

"അടുത്തിടെ ഞാൻ പോസ്റ്റ് ചെയ്ത ചാറ്റുകളെക്കുറിച്ച് ചില കാര്യങ്ങൾ വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒന്നാമതായി, 2025 ഏപ്രിൽ 29 നും മെയ് 30 നും ഇടയിൽ നടന്ന ചാറ്റുകളാണ് അതെല്ലാം, ആ ബന്ധം ഒരു മാസം മാത്രമേ നീണ്ടുനിന്നുള്ളൂ. ഞാൻ അദ്ദേഹത്തെ ഒരിക്കലും കണ്ടിട്ടില്ല, മാത്രമല്ല ഒരു തരത്തിലും ഞാൻ അദ്ദേഹവുമായി ഇടപെട്ടിട്ടില്ലെന്നും വ്യക്തമായി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്തിനാണ് ഇപ്പോൾ ഇതിനെക്കുറിച്ച് സംസാരിക്കുന്നതെന്ന് ആളുകൾ ചോദിക്കുന്നുണ്ട്. ഞാൻ യഥാർത്ഥത്തിൽ ജൂലൈയിൽ അദ്ദേഹത്തെ തുറന്നുകാട്ടിയിരുന്നു, പക്ഷേ ആ സമയത്ത് അദ്ദേഹം ആരാണെന്ന് ആർക്കും ശരിക്കും അറിവില്ലായിരുന്നു, അതിനാൽ അത് ശ്രദ്ധിക്കപ്പെടാതെ പോയി. നൃത്തസംവിധായികയുടെ വിഷയം പുറത്തുവരുന്നതുവരെ അതിനെക്കുറിച്ച് വീണ്ടും സംസാരിക്കാൻ എനിക്ക് ധൈര്യമുണ്ടാകുമായിരുന്നില്ല, അതാണ് എന്റെ ഭാഗം പങ്കുവെക്കാൻ ശരിയായ സമയമായിരിക്കാം ഇതെന്ന് എനിക്ക് തോന്നിയത്." മേരി ഡി കോസ്റ്റ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

View post on Instagram

താൻ നൃത്തസംവിധായികയോ പലാഷ് വഞ്ചിച്ച വ്യക്തിയോ അല്ലെന്ന് മേരി കോസ്റ്റ തന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. കാര്യങ്ങൾ കൂടിക്കുഴഞ്ഞുപോകുന്നതുകൊണ്ടാണ് താൻ ഇപ്പോൾ ഇത് പറയുന്നതെന്നും ആളുകൾ തെറ്റായ കാര്യങ്ങൾ അനുമാനിക്കുന്നത് താൻ ആഗ്രഹിക്കുന്നില്ലെന്നും മേരി കോസ്റ്റ വ്യക്തമാക്കുന്നുണ്ട്. താൻ ക്രിക്കറ്റ് ആസ്വദിക്കുന്ന വ്യക്തിയാണെന്നും, സ്മൃതിയെ ഇഷ്ടപ്പെടുന്നുവെന്നും മേരി തന്റെ പോസ്റ്റിൽ പറയുന്നു. അതുകൊണ്ട് തന്നെ അവരെ താൻ ഒരിക്കലും വേദനിപ്പിക്കില്ലെന്നും, അതുകൊണ്ടാണ് എല്ലാ കാര്യങ്ങളിലും സുതാര്യത പുലർത്തണമെന്ന് തനിക്ക് തോന്നിയതെന്നും മേരി ഡി കോസ്റ്റ പറയുന്നു.

YouTube video player