Asianet News MalayalamAsianet News Malayalam

ജ്യോതിക പരാമര്‍ശിച്ച ആശുപത്രിയില്‍ നിന്നും പിടികൂടിയത് 11 പാമ്പുകളെ.!

തഞ്ചാവൂരിലെ സർക്കാർ ആശുപത്രിയിൽ കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ വരികയും ശുചീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തപ്പോൾ പിടികൂടിയത് 11 പാമ്പുകളെയാണ്

Snakes found in the hospital that was criticised by Jyothika in her viral speech
Author
Chennai, First Published May 2, 2020, 11:16 AM IST

ചെന്നൈ: ഒരു പുരസ്കാര ചടങ്ങിനിടെ നടി ജ്യോതിക നടത്തിയ പ്രസംഗം വിവാദമായിരുന്നു. തന്റെ പുതിയ സിനിമ ചിത്രീകരിക്കുന്നതിനിടെ തഞ്ചാവൂരിലെ സർക്കാർ ആശുപത്രി സന്ദർശിച്ചുവെന്നും തികച്ചും വൃത്തിഹീനമായ സാഹചര്യത്തിലാണ് നമ്മുടെ നാട്ടിലെ ആശുപത്രികൾ പ്രവർത്തിക്കുന്നതെന്നും ജ്യോതിക പറഞ്ഞു. രാക്ഷസി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങുമ്പോഴാണ് ജ്യോതിക തന്റെ ആശങ്കകൾ പങ്കുവച്ചത്.

തഞ്ചാവൂരിലെ സർക്കാർ ആശുപത്രിയിൽ കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ വരികയും ശുചീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തപ്പോൾ പിടികൂടിയത് 11 പാമ്പുകളെയാണ്. ചേര, അണലി വർഗത്തിൽപ്പെട്ട പാമ്പുകളെയാണ് പിടികൂടിയത്. എന്നാൽ ജ്യോതിക ആശുപത്രിയുടെ പേര് തന്റെ പ്രസം ഗത്തിൽ പരാമർശിച്ചതുകൊണ്ടല്ല ശുചീകരണ നടപടികൾ ആരംഭിച്ചതെന്ന് ഹോസ്പിറ്റൽ അധികൃതർ പറയുന്നു. എല്ലാ മാസവും ആശുപത്രി വൃത്തിയാക്കാറുണ്ടെന്ന് ഇവർ കൂട്ടിച്ചേർത്തു. ക്ഷേത്രങ്ങളെ വിമർശിച്ചുവെന്ന പേരിലായിരുന്നു ജ്യോതികയുടെ പ്രസം ഗം വിവാദമായത്.

''ക്ഷേത്രങ്ങൾ കൊട്ടാരങ്ങൾ പോലെ സംരക്ഷിക്കപ്പെടുമ്പോൾ കുഞ്ഞുങ്ങൾ പിറന്ന് വീഴുന്നത് മോശം ചുറ്റുപാടിലാണ്. ക്ഷേത്രങ്ങൾക്ക് സംഭാവന നൽകുന്നതിന് മാത്രമല്ല നല്ല സ്കൂളുകൾ കെട്ടിപ്പടുക്കാനും ആശുപത്രികൾ നന്നാക്കാനും പങ്കുചേരണം. അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്''- ഇതായിരുന്നു ജ്യോതികയുടെ വാക്കുകൾ.

ക്ഷേത്രങ്ങളുടെ കാര്യം എടുത്തു പറഞ്ഞ ജ്യോതിക എന്തുകൊണ്ടു പള്ളികളെക്കുറിച്ച് പറയുന്നില്ല എന്ന് പറഞ്ഞ് ഒരു വിഭാഗം രംഗത്തെത്തി. ഇതിന്റെ പേരിൽ ജ്യോതികയ്ക്ക് നേരേ സെെബർ ആക്രമണം ഉണ്ടായി. ജ്യോതികയെ പിന്തുണച്ച് ഭർത്താവും നടനുമായ സൂര്യയടക്കം ഒട്ടനവധിപേർ രംഗത്തെത്തുകയും ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios