തിയേറ്ററില്‍ പോയി സിനിമ കാണണമെന്നതായിരുന്നു സ്നേഹയുടെ ആഗ്രഹം. ഇനിയും വൈകിപ്പിച്ചാല്‍ അത് നടക്കുകയില്ല എന്നായിരുന്നു തന്‍റെ ഭയമെന്ന് സ്നേഹ. ശ്രീകുമാര്‍ കൂടി അഭിനയിച്ച സിനിമയായ '2018'നാണ് തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് തിയേറ്ററിലെത്തിയത്.
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താര ദമ്പതികളാണ് സ്‌നേഹയും ശ്രീകുമാറും. മറിമായമെന്ന പരമ്പരയില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇപ്പോള്‍ യുട്യൂബ് വ്ളോഗുമായി സജീവമാണ് ഇരുവരും. അടുത്തിടെയായി ഗർഭകാല വിശേഷങ്ങളാണ് ഇവര്‍ക്ക് ഏറെയും പങ്കുവയ്ക്കാനുള്ളത്. സീരിയൽ- സിനിമാ ഷൂട്ടിംഗും അതിനിടെ ഗർഭകാല ഫോട്ടോഷൂട്ടുകളും എല്ലാമായി തിരക്കില്‍ തന്നെ ഇരുവരും.
അതിനിടെ, ആശുപത്രിയില്‍ അഡ്മിറ്റാവുന്നതിന് മുമ്പ് സ്‌നേഹ പറഞ്ഞ ആഗ്രഹം സാധിപ്പിച്ച് കൊടുത്തിരിക്കുകയാണ് ശ്രീകുമാര്‍. പുത്തന്‍ വീഡിയോയിലൂടെയായിരുന്നു സ്‌നേഹ ഈ സന്തോഷം പങ്കുവച്ചത്.
തിയേറ്ററില്‍ പോയി സിനിമ കാണണമെന്നതായിരുന്നു സ്നേഹയുടെ ആഗ്രഹം. ഇനിയും വൈകിപ്പിച്ചാല്‍ അത് നടക്കുകയില്ല എന്നായിരുന്നു തന്‍റെ ഭയമെന്ന് സ്നേഹ. ശ്രീകുമാര്‍ കൂടി അഭിനയിച്ച സിനിമയായ '2018'നാണ് തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് തിയേറ്ററിലെത്തിയത്.
കാലില്‍ നീരുള്ളതിനാല്‍ തുടര്‍ച്ചയായി കാല് നിലത്തുവച്ച് ഇരിക്കരുതെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നതിനാല്‍ കിടന്ന് സിനിമ കാണാവുന്ന തരത്തില്‍ സീറ്റ് ക്രമീകരണമുള്ള തിയേറ്റര്‍ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.
സിനിമ കാണാൻ സന്തോഷപൂര്‍വം വീട്ടില്‍ നിന്നിറങ്ങുന്നതും തിയേറ്ററിലേക്ക് എത്തുന്നതുമെല്ലാം തന്‍റെ വ്ളോഗില്‍ സ്നേഹ വിശദമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കിടന്ന് സിനിമ കാണുന്ന സംവിധാനം താനാദ്യമാണ് ഇങ്ങനെ കാണുന്നതും ഉപയോഗപ്പെടുത്തുന്നതും എന്നും തലയിണയൊക്കെ വച്ച് ശരിക്കും കിടന്ന് തന്നെ സിനിമ ആസ്വദിക്കാമെന്നും വീഡിയോയിലൂടെ സ്നേഹ.
സിനിമ കണ്ട ശേഷം അതിനെ കുറിച്ചുള്ള അഭിപ്രായവും താരം വീഡിയോയില്‍ പങ്കുവച്ചിരിക്കുന്നു. പ്രളയസമയത്ത് തന്‍റെ വീട്ടില്‍ വെള്ളം കയറിയിട്ടില്ലായിരുന്നു. ആ സമയത്ത് റെഡ് എഫ്എമ്മിന്‍റെ പരിപാടിക്കായി പോയപ്പോള്‍ പക്ഷേ, ഹോട്ടലില്‍ നിന്ന് വേറൊരു വീട്ടിലേക്ക് മാറിത്താമസിച്ചിരുന്നു. അതൊക്കെ മനസിലേക്ക് വന്നു. നമ്മള്‍ ഫെയ്‌സ് ചെയ്‌തൊരു കാര്യമായത് കൊണ്ട് ടച്ചിംഗായി തോന്നി സിനിമ. ഇത് ഇറങ്ങുന്ന സമയത്ത് തന്നെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു. ആരോഗ്യസ്ഥിതി കാരണം ഇപ്പോഴാണ് കാണാനായത് എന്നും സ്നേഹ പറയുന്നു.
Also Read:- ജഗൻ ഷാജി കൈലാസ് സംവിധാനത്തിലേക്ക്; അരങ്ങേറ്റ ചിത്രത്തില്‍ നായകൻ സിജു വില്‍സൺ

